05 February, 2018 04:12:27 PM


എകെജിയ്ക്ക് പെരളശേരിയിൽ സ്മാരകം നിര്‍മ്മിക്കുന്നതിനെതിരെ വി.ടി.ബൽറാം

സ്മാരകം ഉയരണ്ടത് എകെജി സെന്‍റർ നിൽക്കുന്ന സ്ഥലത്ത്



തിരുവനന്തപുരം: എകെജിയ്ക്ക് കണ്ണൂരിലെ പെരളശേരിയിൽ സ്മാരകം നിർമിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിനെതിരെ യുവ കോൺഗ്രസ് എംഎൽഎ വി.ടി.ബൽറാം. എകെജിക്ക് സ്മാരകം ഉയരണ്ടത് ഇപ്പോൾ എകെജി സെന്‍റർ നിൽക്കുന്ന സ്ഥലത്താണെന്ന് ബൽറാം പറഞ്ഞു. 

പഠന ഗവേഷണ കേന്ദ്രം എന്ന ലക്ഷ്യത്തിൽ നിന്ന് കമ്മ്യൂണിസ്റ്റുകാർ വ്യതിചലിച്ചുവെന്നു കുറ്റപ്പെടുത്തിയ ബൽറാം ആന്‍റണി സർക്കാർ വെറുതെ നൽകിയ 34 സെന്‍റ് സ്ഥലത്ത് ഇപ്പോൾ പ്രവർത്തിക്കുന്നത് പാർട്ടി ഓഫീസാണെന്നും ചൂണ്ടിക്കാട്ടി.

നേരത്തെ, എകെജിയുടെ ജീവിതവുമായി ബന്ധപ്പെട്ട പരാമർശങ്ങളെത്തുടർന്ന് ബൽറാമിന് ഏറെ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. ഒരുവേള, എകെജി പരാമർശത്തിൽ മുന്നണിയിലെ നേതാക്കന്മാരും ഉമ്മൻ ചാണ്ടിയും എം.എം.ഹസനും അടക്കമുള്ള കോൺഗ്രസ് നേതാക്കളും വരെ ബൽറാമിനെ കൈവിട്ടിരുന്നു.



Share this News Now:
  • Google+
Like(s): 36