05 February, 2018 02:36:20 PM


വീട്ടമ്മയ്ക്കു പൊള്ളലേറ്റ സംഭവം ; പൊലീസ് അന്വേഷണം ആരംഭിച്ചു

വീട്ടമ്മ​ ക​ഴു​ത്തി​നു താ​ഴേ​ക്കു പൊ​ള്ള​ലേ​റ്റ നി​ല​യി​ല്‍



ഇ​രി​ട്ടി: വീ​ട്ട​മ്മ​യ്ക്കു ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​ള്ള​ലേ​റ്റ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. മു​ണ്ട​യാം​പ​റ​മ്പ് നാ​ട്ടേ​ല്‍ പെ​രി​യ​പ്പു​റ​ത്ത് മേ​രി (58) നു ​പൊ​ള്ള​ലേ​റ്റ സം​ഭ​വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.​ഞായറഴ്ച പു​ല​ര്‍​ച്ചെ 5.30ന് വീ​ട്ടി​ല്‍ നി​ന്നു നി​ല​വി​ളി​കേ​ട്ട അ​യ​ല്‍​വാ​സി​ക​ള്‍ ഓ​ടി​യെ​ത്തി​യ​പ്പോ​ള്‍ വീട്ടമ്മയെ​ ക​ഴു​ത്തി​നു താ​ഴേ​ക്കു പൊ​ള്ള​ലേ​റ്റ നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നു ഇ​വ​രെ പ​രി​യാ​രം മെ​ഡി​ക്ക​ല്‍​ കോ​ള​ജി​ല്‍ വെ​ന്‍റി​ലേ​റ്റ​റി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

പുറത്തുനിന്നെത്തിയ ആരോ തീകൊളുത്തിയതാണെന്നാണ് മേരി പോലീസിന് നൽകിയിരിക്കുന്ന മൊഴി. പി​ന്നീ​ട് മ​ജി​സ്‌​ട്രേ​റ്റ് പ​രി​യാ​ര​ത്ത് പോ​യെ​ങ്കി​ലും അ​ബോ​ധാ​വ​സ്ഥ​യി​ലാ​തി​നാ​ല്‍ മൊ​ഴി​യെ​ടു​ക്കാ​നാ​യി​ല്ല.സം​ഭ​വ സ​മ​യ​ത്തു വീ​ട്ടി​ല്‍ മേരിയുടെ ഭ​ര്‍​ത്താ​വ് മാ​ത്ര​മാ​യി​രു​ന്നു​​ണ്ടാ​യി​രു​ന്ന​ത്. ഇ​രി​ട്ടി ഡി​വൈ​എ​സ്പി പ്ര​ജീ​ഷ് തോ​ട്ട​ത്തി​ല്‍, ക​രി​ക്കോ​ട്ട​ക്ക​രി എ​സ്‌​ഐ ടോ​ണി​ ജെ.​മ​റ്റം എ​ന്നി​വരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.



Share this News Now:
  • Google+
Like(s): 132