05 February, 2018 12:24:03 PM


കണ്ണൂരിൽ സ്കൂ​ൾ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്

ത​ളാ​പ്പ് ഗ​വ. മി​ക്സ​ഡ് യു​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥികള്‍ക്കാണ് പരിക്കേറ്റത്



ക​ണ്ണൂ​ർ: അലവിൽ സ്കൂ​ൾ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേറ്റു. ത​ളാ​പ്പ് ഗ​വ. മി​ക്സ​ഡ് യു​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ വൈ​ഷ (ആ​റ്), വി​ഷ്ണു (ഏ​ഴ്) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ്. ഇ​വ​രെ കൊ​യി​ലി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.രാ​വി​ലെ 9.05-നാ​ണ് സം​ഭ​വം.

അ​ല​വി​ൽ പു​തി​യാ​പ​റ​മ്പ് ക​ള്ളു​ഷാ​പ്പി​നു മു​ൻ​വ​ശം വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​യ്യാമ്പലം ഉ​ർ​സു​ലി​ൻ സ്കൂ​ളി​ന്‍റെ ബസും ത​ളാ​പ്പ് മി​ക്സ​ഡ് യു​പി സ്കൂ​ളി​ലെ ബസുമാണ് അപകടത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തിൽ ഒരു ബസ് സമീപത്തെ പോസ്റ്റിലേക്കും ഇടിച്ചു കയറി. രണ്ടു ബസിലും നിറയെ കുട്ടികളും ഉണ്ടായിരുന്നു. പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.



Share this News Now:
  • Google+
Like(s): 104