05 February, 2018 12:04:00 PM


നടിയെ ആക്രമിച്ച കേസ്: സിസിടിവി ദൃശ്യങ്ങള്‍ ദിലീപിന് കൈമാറി

മൊബൈല്‍ ഫോണുകളുടെ പരിശോധന റിപ്പോര്‍ട്ടും കൈമാറി



കൊച്ചി: നടി അക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ദിലീപിന് കൈമാറി. സംഭവം ദിവസം നടിയുമായി വാഹനം കടന്നുപോയ വഴിയിലെ ആറ് സി.സി.ടി.വി ദൃശ്യങ്ങളുടെ പകര്‍പ്പാണ് കൈമാറിയത്. ഇതുകൂടാതെ രണ്ട് പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ടും ദിലീപിന് കൈമാറിയിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളുടെ പകര്‍പ്പും ചില സാക്ഷിമൊഴികളും ആവശ്യപ്പെട്ട് ദിലീപ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കോടതി തീരുമാനമെടുത്തിട്ടില്ല. ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടുകൊണ്ട് നേരത്തെ ദിലീപ് ഹര്‍ജി നല്‍കുകയും ഇതിനെ പൊലീസ് എതിര്‍ത്തതിനെ തുടര്‍ന്ന് ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നതാണ്. അതിനു ശേഷമാണ് പുതിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ദിലീപ് വീണ്ടും ഹര്‍ജി നല്‍കിയത്.



Share this News Now:
  • Google+
Like(s): 277