05 February, 2018 10:48:44 AM


വിലക്കയറ്റത്തിനെതിരായ അടിയന്തരപ്രമേയം നിഷേധിച്ചു; പ്രതിപക്ഷം ഇറങ്ങിപ്പോയി

കെ.മുരളീധരന്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്



തിരുവനന്തപുരം: വിലക്കയറ്റത്തിനെതിരെ നല്‍കിയ അടിയന്തരപ്രമേയം നിഷേധിച്ചതില്‍ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ വിലവര്‍ധന നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഇത് ചര്‍ച്ച ചെയ്യണമെന്നുമാവശ്യപ്പെട്ട് കെ.മുരളീധരന്‍ എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.കരിഞ്ചന്തക്കാരെ നിയന്ത്രിക്കാന്‍ ഭക്ഷ്യമന്ത്രിക്ക് സാധിക്കുന്നില്ലെന്നും മുരളീധരന്‍ കുറ്റപ്പെടുത്തിയിരുന്നു.



Share this News Now:
  • Google+
Like(s): 118