05 February, 2018 10:30:59 AM


ഇന്ധനവില കുതിച്ചു ; പെട്രോളിനും ഡീസലിനും വീണ്ടും വിലകൂട്ടി

തിരുവനന്തപുരത്ത് പെട്രോളിന് 77.24 രൂപയും ഡീസലിന് 69.61 രൂപയുമായിദില്ലി: പെട്രോളിനും ഡീസലിനും ഇന്ന് വീണ്ടും വിലകൂട്ടി. പെട്രോളിന് 16 പൈസയും ഡീസലിന് 7 പൈസയുമാണ് കൂട്ടിയത്.ഇതോടെ കേരളത്തില്‍ തിരുവനന്തപുരത്ത് പെട്രോളിന് 77.24 രൂപയും ഡീസലിന് 69.61 രൂപയുമായി. ഇന്നലെ യഥാക്രമം 77.8 ഉം 69.54 രൂപയുമായിരുന്നു.

ഫെബ്രുവരി ഒന്നിന് 76.97ഉം 69.58 രൂപയുമായിരുന്നു വില. ദിനം തോറും ഇന്ധന വില കുതിച്ചു കയറുന്നത് അവശ്യ സാധനങ്ങളുടെ വിലയും വര്‍ദ്ധിപ്പിച്ചു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞ സാഹചര്യത്തിലാണ് ഇന്ത്യയില്‍ വില കുതിച്ചുയരുന്നത്. Share this News Now:
  • Google+
Like(s): 226