04 February, 2018 08:30:28 PM


ചലച്ചിത്ര നിര്‍മാണ മേഖലകളില്‍ സ്ത്രീ സാന്നിധ്യം ഉറപ്പാക്കണം

മലയാള സിനിമയുടെ 90 വര്‍ഷത്തെ ചരിത്രമറിയിക്കുന്ന പ്രദര്‍ശനം




കോട്ടയം: മലയാള ചലച്ചിത്ര നിര്‍മാണ മേഖലകളില്‍ സ്ത്രീ സാന്നിധ്യം ഉറപ്പാക്കിയാല്‍ മാത്രമേ  സ്ത്രീ വിരുദ്ധ നിലപാടുകള്‍ക്കു  പരിഹാരമാകൂവെന്നു  കേരള ചലച്ചിത്ര അക്കാദമയിയും ആത്മയും സംഘടിപ്പിക്കുന്ന നാലാമതു അന്താരാഷ്ട്ര ചലച്ചിത്ര ഉത്സവത്തിന്‍റെ ഓപ്പണ്‍ ഫോറം. ആണ്‍ നോട്ടത്തിലെ പെണ്‍ കാഴ്ചകള്‍ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചകളില്‍ സിനിമാ സംവിധായകന്‍ പ്രദീപ് നായര്‍ മോഡറേറ്ററായിരുന്നു.  വേദിയില്‍ തിരകഥാകൃത്തായ ദീദി ദാമോദരന്‍, എസ് പ്രമീള ദേവി, ബൃന്ദാ പുനലൂര്‍ എന്നിവര്‍ വിഷയാവതരണം നടത്തി.

രണ്ടുപേര്‍, ഐ സ്റ്റില്‍ ഹൈഡ് ടു സ്‌മോക്ക്, ന്യൂട്ടന്‍, ഈസി എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. തിരുനക്കര പോലീസ് മൈതാനിയില്‍ മലയാള സിനിമയുടെ കഴിഞ്ഞ 90 വര്‍ഷകാലത്തെ ചരിത്രം വിളിച്ചോതുന്ന പ്രദര്‍ശനത്തോടൊപ്പം വൈകിട്ട് ജോണ്‍ എബ്രഹാമിന്‍റെ അമ്മ അറിയാന്‍ സിനിമ പ്രദര്‍ശിപ്പിച്ചു. ജി ശ്രീകുമാര്‍ ജോണ്‍എബ്രഹാം അനുസ്മരണ പ്രഭാഷണം നടത്തി. സിനിമയുടെ സ്ഥാപനവല്‍കൃത ചട്ടകൂടുകള്‍ തകര്‍ത്തെറിഞ്ഞ വിപ്ലവകാരിയും മനുഷ്യബന്ധങ്ങളെ നെഞ്ചിലേറ്റി പ്രവാചകതുല്യജീവിതം നയിച്ച അതുല്യ കലാകാരനുമായിരുന്നു ജോണ്‍ എബ്രഹാമെന്ന് അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍:

രാവിലെ 10.30 ന് ത്രീ ആന്‍റ് എ ഹാഫ് (മറാത്തി - സംവിധാനം ദാര്‍ഗെ,  ജെയ്പൂര്‍ അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം. ഒരു കെട്ടിട സമുച്ഛയത്തിന്‍റെ മൂന്ന് വത്യസ്ത വിനിയോഗ കഥ പറയുന്നു.)

ഉച്ചകഴിഞ്ഞ് 2 മണി മറവി (മലയാളം - സംവിധാനം സതീഷ് ബാബു സേനന്‍, ഒരു റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥനിലൂടെ മനുഷ്യമനസ്സിന്‍റെ ഓര്‍മ്മച്ചെപ്പില്‍ ഒളിഞ്ഞു കിടക്കുന്ന വസ്തുതകളെ തിരിച്ചറിയുന്നതിനുള്ള സങ്കീര്‍ണതകള്‍ അനാവരണം ചെയ്യുന്നു.)

വൈകിട്ട് 6.00 ന് യങ് കാറല്‍മാക്‌സ് (ഫ്രഞ്ച് - സംവിധാനം റൗള്‍പെക്, 26 വയസ്സുള്ള കാറല്‍മാക്‌സ് എന്‍ഗല്‍സിനെ കണ്ടുമുട്ടുന്നതും തുടര്‍ന്നുള്ള ലോക രാഷ്ട്രീയ ആശയങ്ങളുടെയും പരിവര്‍ത്തനങ്ങളുടെയും മുഹുത്തങ്ങളിലൂടെ കടന്നുപോകുന്നു.)

വൈകിട്ട് 8 ന് ഇന്‍ സീരിയേറ്റഡ് (ബെല്‍ജിയം - സംവിധാനം: ഫിലിപ്പ് വാന്‍ ലിയു,  ബെര്‍ലിന്‍ ഫെസ്റ്റിവലില്‍ പനോരമ ഓഡിയന്‍സ് അവാര്‍ഡും മികച്ച സിനിമക്കും സംവിധാനത്തിനുമുള്ള മെഗ്രിറ്റ്‌ന അവാര്‍ഡും കരസ്ഥമാക്കി. ഭീതിജനകമായ യുദ്ധാന്തരീക്ഷത്തില്‍ ഒരു മുറിക്കുള്ളില്‍ ഒറ്റപെട്ടുപോയ വീട്ടമ്മയുടെ കഥ.)



Share this News Now:
  • Google+
Like(s): 23