04 February, 2018 04:25:02 PM


കീഴാറ്റൂരിലെ ബൈപ്പാസ് വിരുദ്ധ സമരം വീണ്ടും ശക്തമാകുന്നു

ബൈപ്പാസിനായി സ്ഥലമളക്കുന്നത് തടയുമെന്ന് സമരക്കാർ



കണ്ണൂർ: തളിപ്പറമ്പ് കീഴാറ്റൂരിലെ ബൈപ്പാസ് നിർമാണവുമായി ബന്ധപ്പെട്ട പ്രതിഷേധം ശക്തമാക്കാൻ വയൽക്കിളിക്കൂട്ടായ്മയുടെ തീരുമാനം. ബൈപ്പാസിനായി സ്ഥലമളക്കുന്നത് തടയുമെന്ന് സമരക്കാർ അറിയിച്ചു. തീവ്രവാദികളെന്ന് മുദ്രകുത്തി സമരം അടിച്ചമർത്താനാണ് സർക്കാർ ശ്രമം നടക്കുന്നത്.


തീവ്രവാദികളാണെങ്കിൽ അറസ്റ്റ് ചെയ്ത് ജയിലിലിടാമെന്നും സമരസമിതി നേതാക്കൾ പറഞ്ഞു. ബൈപ്പാസ് വന്നാൽ 250 ഏക്കറോളം വയൽ ഇല്ലാതാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാരുടെ പ്രക്ഷോഭം.



Share this News Now:
  • Google+
Like(s): 96