03 February, 2018 04:26:18 PM


സിനിമയില്‍ പുതിയ വനിതാ സംഘടന; ഭാഗ്യലക്ഷ്മി അധ്യക്ഷ

ഫെഫ്കയുടെ നേതൃത്വത്തിലാണ് കൂട്ടായ്മ



കൊച്ചി: മലയാള സിനിമയില്‍ പുതിയ വനിതാ സംഘടനയ്ക്ക് രൂപം കൊണ്ടു. ഫെഫ്കയുടെ നേതൃത്വത്തിലാണ് വനിതാ കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയാണ് അധ്യക്ഷ. കോര്‍ഡിനേഷന്‍ കമ്മിറ്റി ആദ്യ യോഗം കൊച്ചിയില്‍ ചേര്‍ന്നു.


ഡബ്ലുസിസിയ്ക്ക് പുറമെ ഇതാദ്യമായാണ് മറ്റൊരു വനിതാ സംഘടനയുമായി മലയാള സിനിമാ പ്രവര്‍ത്തകര്‍ രംഗത്തെത്തുന്നത്. ഫെഫ്ക വനിതാ അംഗങ്ങളുടെ മാത്രം യോഗം ചേരുന്നത് ഇതാദ്യമായാണ്. ഉണ്ണികൃഷ്ണനും സിബി മലയിലും യോഗത്തില്‍ സംസാരിച്ചു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് മലയാള സിനിമയില്‍ ആദ്യ വനിതാ കൂട്ടായ്മയായ ഡബ്ലുസിസി രൂപീകരിച്ചത്.




Share this News Now:
  • Google+
Like(s): 109