03 February, 2018 04:14:16 PM


സ്വരാജ് അഹങ്കാരത്തിന്‍റെ ആള്‍രൂപം; സിപിഐ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം

മുന്നണി മര്യാദയ്ക്ക് യോജിച്ചതല്ല



കൊച്ചി : സിപിഐ എറണാകുളം ജില്ലാ സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ എം സ്വരാജ് എംഎല്‍എയ്ക്കെതിരെ രൂക്ഷ വിമര്‍ശനം. സ്വരാജ് അഹങ്കാരത്തിന്‍റെ ആള്‍രൂപം സിപിഐയുടെ വോട്ട് വാങ്ങി ജയിച്ചിട്ടും ആളെ അറിയില്ല എന്ന് നടിക്കുകയാണ് സ്വരാജ്. മുന്നണി മര്യാദയ്ക്ക് യോജിച്ചതല്ല.സ്വരാജിനെ നിലയക്ക് നിര്‍ത്താന്‍ സി പി എം തയ്യാറാവണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


ജില്ലയില്‍ 11 സീറ്റ് കൈവശം വയ്ക്കാന്‍ സിപിഎമ്മിന് അര്‍ഹതയില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.ഇടതുമുന്നണി വെച്ച പ്രകടന പത്രികയ്ക്ക് കിട്ടിയ അംഗീകാരമാണ് വിജയമെന്നത് ചിലര്‍ മറന്നു പോകുന്നു. മുന്നണിയിലേക്ക് കേരളാ കോണ്‍ഗ്രസിനെ കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ സമ്മേളന റിപ്പോര്‍ട്ടില്‍ രൂക്ഷവിമര്‍ശനമാണ് ഉള്ളത്.



Share this News Now:
  • Google+
Like(s): 78