Breaking News
പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

03 February, 2018 04:02:41 PM


മോഷണ മുതല്‍ ഉപയോഗിച്ച് ഇഷ്ട വാഹനം സ്വന്തമാക്കും; കാമാക്ഷി ബിജുവിന്‍റെ പേരില്‍ ഒമ്പതു കാറുകള്‍

വിവിധ ജില്ലകളിലായി നൂറോളം കേസുകള്‍




കോട്ടയം: മോഷണം നടത്തി സ്വരൂപിക്കുന്ന പണത്തിലൂടെ ഇഷ്ടപ്പെട്ട കാര്‍ സ്വന്തമാക്കുകയാണ് കുപ്രസിദ്ധ മോഷ്ടാവായ ഇടുക്കി തങ്കമണി കാമാക്ഷി വലിയ പറമ്പില്‍ ബിജുവിന്‍റെ വിനോദം . പോലീസ് തമിഴ്നാട്ടില്‍ നിന്നും കഴിഞ്ഞ ദിവസം അതി വിദഗ്ദ്ധമായി പൊക്കിയപ്പോള്‍ ഇയാളുടെ പേരില്‍ ഉണ്ടായിരുന്നത് ഒമ്പതു കാറുകള്‍.


കഴിഞ്ഞ ഒരു മാസമായി കരുമാന്തറിയിലുള്ള ഒളിസങ്കേതത്തില്‍ നിന്നും കേരളത്തില്‍ എത്തി മോഷണം നടത്തി മടങ്ങുന്നതായിരുന്നു ഇയാളുടെ രീതി. കോട്ടയം ജില്ലാ പോലീസ് ചീഫിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തമിഴ്നാട്ടിലെ സേലത്തെ അത്തൂരിനടുത്ത് ഇടയപ്പട്ടി ഭാഗത്തുള്ള കരുമാന്തുറയില്‍ നിന്നും ബിജുവിനെ അറസ്റ്റ് ചെയ്യുമ്പോഴും മോഷണമുതലായ സ്വര്‍ണ്ണം ഇയാളുടെ പക്കലുണ്ടായിരുന്നു. കാറുകളോട് അസാധാരണ കമ്പമുള്ള ഇയാള്‍ മോഷണം നടത്തി കിട്ടുന്ന പണം മിക്കവാറും ഇയാള്‍ വാഹനം വാങ്ങാനാണ് ഉപയോഗിക്കുന്നത്.


പ്രത്യേക രീതിയില്‍ മോഡല്‍ ചെയ്ത കാര്‍ കണ്ടാല്‍ മോഷ്ടിച്ചാണെങ്കിലും സ്വന്തമാക്കിയിരുന്ന ഇയാളുടെ കാറുകളെല്ലാം സുഹൃത്തുക്കളുടേയോ ബന്ധുക്കളുടെയോ പേരിലാണ് വാങ്ങിയിരിക്കുന്നത്. അടുത്തിടെയാണ് തമിഴ്നാട്ടില്‍ നിന്നും ഒരു പുത്തന്‍ ഇന്നോവ കാര്‍ വാങ്ങിയിരുന്നു. കേരളത്തിലെ വിവിധ ജില്ലകളില്‍ ഭവനഭേദനം നടത്തി കവര്‍ച്ച ചെയ്യുന്ന ബിജുവിനെ പിടികൂടുമ്പോള്‍ വില്‍ക്കാനായി കയ്യില്‍ കരുതിരയിരുന്ന സ്വര്‍ണ്ണ ഉരുപ്പടികളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.


നാലു വര്‍ഷമായി ഒളിവിലായിരുന്നു ഇയാള്‍ക്കെതിരേ കോട്ടയം ജില്ലയിലും ഇടുക്കിയിലും വിവിധ സ്റ്റേഷനുകളില്‍ ഒട്ടേറെ കേസുകളും അറസ്റ്റ് വാറണ്ടും നിലവിലുണ്ട്. വിവിധ ജില്ലകളിലായി നൂറോളം കേസുകള്‍ ഇയാളുടെ പേരിലുണ്ട്.  രഹസ്യവിവരം കിട്ടിയതിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം തമിഴ്നാട്ടില്‍ എത്തിയത്.



Share this News Now:
  • Google+
Like(s): 170