Breaking News
സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

03 February, 2018 12:22:02 PM


മധുര മീനാക്ഷി ക്ഷേത്രത്തിനുസമീപം വന്‍ തീപിടുത്തം; കത്തിനശിച്ചത് 50 ഓളം കടകള്‍

ആയിരംകാല്‍ മണ്ഡപത്തിന്‍റെ മേല്‍ക്കൂര ഭാഗികമായി നശിച്ചു




മധുര: മധുര മീനാക്ഷി ക്ഷേത്രത്തിനു സമീപമുണ്ടായ വന്‍ തീപിടുത്തത്തില്‍ 50 ഓളം കടകള്‍ കത്തിനശിച്ചു. വെള്ളിയാഴ്ച രാത്രി 10.45നു ശേഷമുണ്ടായ തീപിടുത്തത്തില്‍, ക്ഷേത്രത്തിന്‍റെ കിഴക്കേ ഗോപുരഭാഗത്തോടു ചേര്‍ന്നുള്ള കടകളാണു നശിച്ചത്. അതേസമയം ക്ഷേത്രത്തിലെ ആയിരംകാല്‍ മണ്ഡപത്തിന്‍റെ മേല്‍ക്കൂര ഭാഗികമായി നശിച്ചു. ഏറെ പരിശ്രമത്തിനു ശേഷം പുലര്‍ച്ചെ ഒന്നരമണിയോടെയാണ് തീയണച്ചത്.

150 ഓളം അഗ്നിശമനസേനാംഗങ്ങളാണു രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും നാശനഷ്ടത്തെക്കുറിച്ച്‌ ഇപ്പോള്‍ പറയാനാകില്ലെന്നും മധുര കലക്ടര്‍ കെ.വീരരാഘവ റാവു പ്രതികരിച്ചു. അതേസമയം ക്ഷേത്രത്തിലെ പൂജാ ചടങ്ങുകള്‍ മുടക്കമില്ലാതെ നടക്കുമെന്നും കലക്ടര്‍ അറിയിച്ചു. 

പൂജാ സാധനങ്ങള്‍ വില്‍ക്കുന്ന ഒരു കടയിലെ ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിനു കാരണമെന്നാണ് പോലീസ് പറഞ്ഞത്. മൂന്നു ദിവസത്തിനകം തന്നെ ക്ഷേത്രത്തിന്റെ കിഴക്കേ നട ശുചിയാക്കുമെന്നും അധികൃതര്‍ അറിയിച്ചു. തീപിടുത്തത്തെ തുടര്‍ന്ന് ഹിന്ദു ഭക്തജന സഭ, വി.എച്ച്‌.പി, ഹിന്ദു മുന്നണി തുടങ്ങി നിരവധി സംഘടനകള്‍ ക്ഷേത്ര പരിസരത്ത് നിന്ന് കടകള്‍ ഒഴിപ്പിക്കാന്‍ ആവശ്യപ്പെടുകയും പരിസരസുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് ക്ഷേത്ര സുരക്ഷയ്ക്കായി 300 പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 106