03 February, 2018 12:11:02 PM


മുന്നണി പ്രവേശനം: അതൃപ്തി പരസ്യമാക്കി ആർ.ബാലകൃഷ്ണപിള്ള

പിന്തുണ നൽകി മാത്രം നില്‍ക്കുക എന്നത് പതിവുള്ളതല്ല



കൊല്ലം: മുന്നണി പ്രവേശനം വൈകുന്നതിലെ അതൃപ്തി പരസ്യമാക്കി കേരള കോൺഗ്രസ് ബി നേതാവ് ആർ.ബാലകൃഷ്ണപിള്ള. ഒരു മുന്നണിയിലും, പിന്തുണ നൽകി മാത്രം നില്‍ക്കുക എന്നത് കേരള കോണ്‍ഗ്രസ് ബിക്ക് പതിവുള്ളതല്ലെന്ന് അദ്ദേഹം പറഞ്ഞു. 

പ്രശ്നം പരിഹരിച്ചാലേ പ്രവര്‍ത്തകരേ സജീവമായി രംഗത്തിറക്കാന്‍ പറ്റൂ എന്നു വ്യക്തമാക്കിയ ബാലകൃഷ്ണപിള്ള എത്രയും വേഗം ഇതിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു. സിപിഐ കഴിഞ്ഞാൽ ഇടതുപക്ഷത്ത് ജനപിന്തുണയുള്ള പാർട്ടി കേരള കോൺഗ്രസ് ബിയാണെന്നും മുന്നണിയിൽ എടുക്കാമെന്ന ഉറപ്പിന്മേലാണ് യുഡിഎഫ് വിട്ടതെന്നും ബാലകൃഷ്ണപിള്ള കൂട്ടിച്ചേർത്തു.



Share this News Now:
  • Google+
Like(s): 121