03 February, 2018 11:31:18 AM


കണ്ണടവിവാദത്തിൽ സ്പീക്കറും; വില 49,900 രൂപ

കണ്ണട ഡോക്ടർ നിർദേശിച്ചതെന്ന് സ്പീക്കർ



തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കു പിന്നാലെ സ്പീക്കർ പി.ശ്രീരാമകൃഷ്ണനും കണ്ണടവിവാദത്തിൽ. സ്പീക്കർ കണ്ണട വാങ്ങിയ വകയിൽ കൈപ്പറ്റിയത് 49,900 രൂപയെന്നാണ് റിപ്പോർട്ട്. ചികിത്സായിനത്തിൽ 4,25,594 രൂപ വാങ്ങിയെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.സ്പീക്കറുടെ കണ്ണടയുടെ ലെൻസിന് 45,000 രൂപയും ഫ്രെയിമിന് 4,900 രൂപയും കൈപറ്റിയെന്നാണ് നിയമസഭ സെക്രട്ടറിയേറ്റ് വിവരാവകാശ അപേക്ഷയ്ക്ക് നൽകിയ മറുപടിയിൽ പറയുന്നത്.

കണ്ണട വിവാദത്തിൽ വിശദീകരണവുമായി സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. ഡോക്ടർ നിർദേശിച്ച കണ്ണടയാണ് താൻ വാങ്ങിയതെന്ന് സ്പീക്കർ പറഞ്ഞു. ഒരു ടേമിൽ ഒരു കണ്ണട വാങ്ങാനുള്ള അനുമതി നിയമസഭാംഗത്തിനുണ്ടെന്നും ലളിത ജീവിതം നയിക്കുന്ന ആളാണ് താനെന്ന് എല്ലാവർക്കും അറിവുള്ളതാണെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. കണ്ണട വാങ്ങാൻ 49,900രൂപ വാങ്ങിയെന്ന വിവരാവകാശ രേഖ പുറത്തു വന്നതിനു പിന്നാലെയാണ് സ്പീക്കർ വിശദീകരണവുമായി രംഗത്തെത്തിയത്.



Share this News Now:
  • Google+
Like(s): 133