Breaking News
സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

03 February, 2018 12:03:12 AM


114-ാം വയസ്സിൽ അന്തരിച്ചു

ക്ലാമറ്റം തെക്കെ മുതുകാട്ടോലിൽ പാടിയത്ത് എം.എൽ.ചാക്കോ




ഏറ്റുമാനൂർ: ക്ലാമറ്റം തെക്കെ മുതുകാട്ടോലിൽ പാടിയത്ത് എം.എൽ.ചാക്കോ (114) അന്തരിച്ചു. കർഷകനായിരുന്നു. അതിരമ്പുഴ സെന്റ് മേരീസ് പള്ളിയിലാണ് ചാക്കോ മാമോദീസ മുങ്ങിയത്. അവിടത്തെ രേഖകൾ പ്രകാരം ചാക്കോയുടെ ജനന തീയതി1904 ഡിസംബർ 4 ആണ്. വെട്ടിമുകൾ സെൻറ് മേരീസ് പള്ളിയിലെ ഇടവക ദിനത്തിൽ ഏറ്റവും മുതിർന്ന ഇടവകാംഗമെന്ന നിലയിൽ കഴിഞ്ഞ വർഷം ഇദ്ദേഹത്തെ ആദരിച്ചിരുന്നു. ചിട്ടയായ ജീവിത ശൈലിയായിരുന്നു അദ്ദേഹത്തിന്റെ ദീർഘായുസിന്റെ രഹസ്യമെന്ന് ബന്ധുക്കൾ പറഞ്ഞു. ഭാര്യ - അന്നമ്മ പാദുവ കീഴാരത്തിൽ കുടുംബാംഗമാണ്. മക്കൾ: ടി.സി.ജോസഫ്, മാർത്ത, ഏലിയാമ്മ, മേരി. മരുമക്കൾ: ആനി ജോസഫ് (വല്ലാട് ചിറക്കുഴിയിൽ, കടപ്പുര്), പരേതനായ മൈക്കിൾ (മാടപ്പളളിപാളയം, ചേർപ്പുങ്കൽ), സണ്ണി (തെങ്ങടയിൽ, കോതനല്ലൂർ), ടോമി (നെടിയകാലാ, കുറുമുള്ളൂർ). സംസ്കാരം ശനിയാഴ്ച 11.30ന് വെട്ടിമുകൾ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.



Share this News Now:
  • Google+
Like(s): 153