02 February, 2018 08:20:28 PM


പോ​ണ്ടി​ച്ചേ​രി ര​ജി​സ്‌​ട്രേ​ഷ​ന്‍ വാ​ഹ​ന​ങ്ങ​ള്‍​ക്ക് പി​ഴ​യ​ട​ച്ച് ര​ക്ഷ​പെ​ടാം

മാ​ർ​ച്ച് വ​രെ നി​കു​തി അ​ട​യ്ക്കാ​ന്‍ സാ​വ​കാ​ശം




തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നി​കു​തി അ​ട​യ്ക്കാ​ന്‍ ത​യാ​റാ​കാ​ത്ത പോ​ണ്ടി​ച്ചേ​രി ര​ജി​സ്‌​ട്രേ​ഷ​ന്‍ വാ​ഹ​ന​ങ്ങ​ള്‍​ക്ക് പി​ഴ​യ​ട​ച്ച് ശി​ക്ഷ​യി​ൽ​നി​ന്നും ര​ക്ഷ​പെ​ടാം. ഇ​തി​നാ​യി മാ​ർ​ച്ച് വ​രെ സ​മ​യം അ​നു​വ​ദി​ച്ചു. നി​കു​തി അ​ട​യ്ക്കാ​ന്‍ ത​യാ​റാ​കാ​ത്ത വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കും. നേ​ര​ത്തെ ജ​നു​വ​രി 15 വ​രെ നി​കു​തി അ​ട​യ്ക്കാ​ന്‍ സാ​വ​കാ​ശം ന​ല്‍​കി​യി​രു​ന്നു. 

ഈ ​കാ​ല​യ​ള​വി​നു​ള്ളി​ൽ നി​കു​തി​യ​ട​യ്ക്കാ​ത്ത​വ​ർ പി​ഴ​യ​ട​ച്ച് ശി​ക്ഷ​യി​ൽ​നി​ന്നും ര​ക്ഷ​നേ​ടാ​ൻ ക​ഴി​യും. ര​ണ്ടാ​യി​ര​ത്തോ​ളം ആ​ഡം​ബ​ര​വാ​ഹ​ന​ങ്ങ​ള്‍ നി​കു​തി വെ​ട്ടി​ക്കു​ന്ന​തി​നു​വേ​ണ്ടി കൃ​ത്രി​മ​രേ​ഖ​ക​ള്‍ ഉ​ണ്ടാ​ക്കി പോ​ണ്ടി​ച്ചേ​രി​യി​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ നേ​ടി​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. നി​കു​തി അ​ട​യ്ക്കു​ന്ന​തി​നും ര​ജി​സ്‌​ട്രേ​ഷ​ന്‍ കേ​ര​ള​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തി​നും ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ല്‍ ഇ​ള​വ് ന​ല്‍​കി​യി​ട്ടു​ണ്ട്. പോ​ണ്ടി​ച്ചേ​രി​യി​ല്‍​നി​ന്നു​ള്ള എ​തി​ര്‍​പ്പി​ല്ലാ​രേ​ഖ ഇ​ല്ലെ​ങ്കി​ലും നി​കു​തി സ്വീ​ക​രി​ക്കാ​ന്‍ ആ​ർ​ടി​ഒ​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. 

പോ​ണ്ടി​ച്ചേ​രി ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റോ, വാ​ഹ​ന​ത്തി​ന്‍റെ വി​ല രേ​ഖ​പ്പെ​ടു​ത്തി​യ ബി​ല്ലോ നി​കു​തി അ​ട​യ്ക്കാ​നു​ള്ള രേ​ഖ​യാ​യി സ്വീ​ക​രി​ക്കും. വാ​ഹ​നം ഇ​റ​ങ്ങി​യ വ​ര്‍​ഷം മു​ത​ല്‍ 15 വ​ര്‍​ഷ​ത്തേ​യ്ക്കു​ള്ള നി​കു​തി അ​ട​യ്ക്ക​ണം. വി​ല​യു​ടെ 20 ശ​ത​മാ​ന​മാ​ണ് റോ​ഡ് നി​കു​തി. ഇ​തി​നു​ശേ​ഷം വാ​ഹ​ന​ത്തി​ന്‍റെ​ര​ജി​സ്‌​ട്രേ​ഷ​ന്‍ സം​സ്ഥാ​ന​ത്തേ​യ്ക്ക് മാ​റ്റ​ണം.



Share this News Now:
  • Google+
Like(s): 39