02 February, 2018 08:13:17 PM


അ​പ​മാ​ന ശ്ര​മം: പ്ര​തി​ക​രി​ക്കാ​ൻ ധൈ​ര്യം കാ​ണി​ച്ച സ​നൂ​ഷ​യ്ക്കു പോ​ലീ​സി​ന്‍റെ ആ​ദ​രം

ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ അ​നു​മോ​ദ​ന പ​ത്രം ന​ൽ​കി




തി​രു​വ​ന​ന്ത​പു​രം: ട്രെ​യി​നി​ൽ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ​ക്കെ​തി​രെ പ്ര​തി​ക​രി​ക്കാ​ൻ ധൈ​ര്യം കാ​ണി​ച്ച ന​ടി സ​നൂ​ഷ​യ്ക്കു പോ​ലീ​സി​ന്‍റെ ആ​ദ​രം. പോ​ലീ​സ് ആ​സ്ഥാ​ന​ത്തു ന​ട​ന്ന ച​ട​ങ്ങി​ൽ സ​നൂ​ഷ​യെ ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ അ​നു​മോ​ദ​ന പ​ത്രം ന​ൽ​കി ആ​ദ​രി​ച്ചു. ധീ​ര​മാ​യി പ്ര​തി​ക​രി​ച്ച സ​നു​ഷ​യെ​ക്കു​റി​ച്ചു പോ​ലീ​സ് വ​കു​പ്പി​ന് അ​ഭി​മാ​ന​മു​ണ്ടെ​ന്ന് ബെ​ഹ്റ പ​റ​ഞ്ഞു. 

ന​ടി​ക്കൊ​പ്പം ഉ​റ​ച്ചു​നി​ന്ന മാ​താ​പി​താ​ക്ക​ളെ​യും പോ​ലീ​സ് അ​ഭി​ന​ന്ദി​ച്ചു. ആ​രെ​ങ്കി​ലും മോ​ശ​മാ​യി പെ​രു​മാ​റി​യാ​ൽ എ​ല്ലാ പെ​ൺ​കു​ട്ടി​ക​ളും ഉ​റ​പ്പാ​യും പ്ര​തി​ക​രി​ക്ക​ണം. നാ​ട്ടി​ൽ പേ​ടി​ക്കാ​തെ സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​ക്കാ​നാ​കു​മെ​ന്ന വി​ശ്വാ​സം ഓ​രോ സ്ത്രീ​ക്കും വേ​ണ​മെ​ന്നും സ​നു​ഷ പ​റ​ഞ്ഞു.

മം​ഗ​ലാ​പു​രം– തി​രു​വ​ന​ന്ത​പു​രം മ​ല​ബാ​ർ എ​ക്സ്പ്ര​സി​ൽ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണു ന​ടി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മ​മു​ണ്ടാ​യ​ത്. മാ​വേ​ലി എ​ക്സ്പ്ര​സി​ന്‍റെ എ​സി ക​മ്പാ​ർ​ട്ട്മെ​ന്‍റി​ൽ യാ​ത്ര​യ്ക്കി​ട​യി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ന​ടി​യെ പ്ര​തി ശ​ല്യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ന​ടി ഫോ​ണ്‍ മു​ഖേ​ന പോ​ലീ​സി​ൽ അ​റി​യി​ച്ചു. തു​ട​ർ​ന്ന് ട്രെ​യി​ൻ തൃ​ശൂ​രി​ൽ എ​ത്തി​യ​പ്പോ​ൾ റെ​യി​ൽ​വേ പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി. ക​ന്യാ​കു​മാ​രി വാ​ല​ൻ​വി​ല്ലു​കു​റി പ​ണ്ടാ​ര​ക്കാ​ട് ആ​ന്റോ ബോ​സാ​ണ് (40) പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.



Share this News Now:
  • Google+
Like(s): 204