02 February, 2018 05:59:30 PM


ബോ​ഫോ​ഴ്സ്: പ്ര​തി​ക​ളെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യ​തി​ന് എതിരെ സി​ബി​ഐ സു​പ്രീം കോ​ട​തി​യി​ൽ

12 വ​ർ​ഷ​ത്തി​നു ശേ​ഷം കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത് പു​തി​യ തെ​ളി​വു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി




ദില്ലി: ബോ​ഫോ​ഴ്സ് കേ​സി​ലെ പ്ര​തി​ക​ളെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യ ന​ട​പ​ടി ചോ​ദ്യം ചെ​യ്ത് സി​ബി​ഐ സു​പ്രീം കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി. കേ​സി​ൽ പു​തി​യ തെ​ളി​വു​ക​ൾ ല​ഭി​ച്ചെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് 12 വ​ർ​ഷ​ത്തി​നു ശേ​ഷം സി​ബി​ഐ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്. 

ദില്ലി ഹൈ​ക്കോ​ട​തി​യാ​ണ് 2005 ൽ ​തെ​ളി​വു​ക​ളി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി, മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യ​ട​ക്കം അ​ഴി​മ​തി ആ​രോ​പ​ണം നേ​രി​ട്ട കേ​സി​ൽ പ്ര​തി​ക​ളെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യ​ത്. തെ​ളി​വു​ക​ളും വ​സ്തു​ത​ക​ളും പ​രി​ശോ​ധി​ക്കാ​തെ​യാ​ണ് ഹി​ന്ദു​ജ സ​ഹോ​ദ​ര​ൻ​മാ​ര​ട​ക്കം മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും വി​ചാ​ര​ണ​പോ​ലു​മി​ല്ലാ​തെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യ​ത്. അ​തി​നാ​ൽ കേ​സി​ൽ വി​ചാ​ര​ണം ന​ട​ത്ത​ണ​മെ​ന്ന് സി​ബി​ഐ അ​പ്പീ​ലി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ദില്ലി ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ ബി​ജെ​പി നേ​താ​വ് അ​ജ‍​യ് അ​ഗ​ർ​വാ​ൾ ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ൽ വ​രു​മ്പോ​ൾ ത​ന്നെ​യാ​ണ് സി​ബി​ഐ​യു​ടെ നീ​ക്ക​മെ​ന്ന​തും പ്ര​സ​ക്ത​മാ​ണ്. അ​ടു​ത്ത വ​ർ​ഷം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ സി​ബി​ഐ ന​ട​ത്തു​ന്ന ഈ ​നീ​ക്കം രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.



Share this News Now:
  • Google+
Like(s): 148