Breaking News
പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

02 February, 2018 03:44:47 PM


നാഗമ്പടം പാലത്തില്‍ അറ്റകുറ്റ പണി; ഗതാഗതം നിരോധിക്കും

വാഹനങ്ങള്‍ വഴി തിരിച്ച് വിടും



കോട്ടയം:  നാഗമ്പടം പാലം അറ്റകുറ്റപണികള്‍ക്കായി അടച്ചിടും. ശനിയാഴ്ച രാത്രി 8.30 മുതല്‍ ഞായറാഴ്ച രാത്രി ഏഴ് വരെയാണ് ടാറിങ്ങിനായി ഗതാഗതം നിരോധിക്കുന്നത്. വാഹനങ്ങള്‍ വഴി തിരിച്ച് വിടും.

ഏറ്റുമാനൂര്‍ ഭാഗത്തു നിന്നുള്ള ഭാരവണ്ടികള്‍ മണര്‍കാട് കഞ്ഞിക്കുഴി വഴി പോകണം. ബസുകള്‍ ഗാന്ധിനഗര്‍-ചുങ്കം-കോട്ടയത്തെത്തണം. ചെറുവാഹനങ്ങള്‍ക്ക് ചൂട്ടുവേലി വട്ടമൂട് പാലത്തിലൂടെ കഞ്ഞിക്കുഴിയിലേയ്ക്കെത്താം. കെ.കെ. റോഡില്‍ നിന്നുള്ള ഭാരവാഹനങ്ങള്‍ മണര്‍കാട് നിന്ന് തിരിഞ്ഞ് ഏറ്റുമാനൂരിലേയ്ക്ക് പോകാം. 

എം.സി. റോഡ് വികസനത്തിന്‍റെ ഭാഗമായാണ് നാഗമ്പടത്ത് മീനച്ചിലാറിന് കുറുകേയുള്ള പാലത്തില്‍ ആധുനിക രീതിയില്‍ ടാറിങ്ങ് നടത്തുന്നത്. നവീകരണത്തിന്‍റെ ഭാഗമായി പാലത്തിലെ നടപ്പാതയില്‍ പുതിയ സ്ലാബുകള്‍ സ്ഥാപിച്ചു.  തകര്‍ന്നു തുടങ്ങിയ കൈവരികളില്‍ സിമന്‍റ്  തേച്ച് വൃത്തിയാക്കി. 

നിലവിലുള്ള പ്രതലംപൊളിച്ചുമാറ്റി മെറ്റലിടും . അതിന് മുകളിലാകും വീണ്ടും ടാറിങ്ങ് ചെയ്യുക. ശനിയാഴ്ച രാത്രിയില്‍ റോഡ് പൊളിച്ചശേഷം മെറ്റല്‍ മിശ്രതം നിരത്തും. ഉച്ചയോടെ ടാറിങ്ങ്  പൂര്‍ത്തിയാക്കാമെന്നാണ് പ്രതീക്ഷ. മൂന്ന് മണിക്കൂര്‍ കൊണ്ട് പ്രതലം തണുത്ത് ടാറിങ്ങ് ഉറയ്ക്കുമെന്നാണ് കെ.എസ്.ടി.പി അികൃതരുടെ  പ്രതീക്ഷ.



Share this News Now:
  • Google+
Like(s): 124