02 February, 2018 12:55:47 PM


എകെജി‌ സ്മാരകത്തിന് 10 കോടി; കേരള ബാങ്ക് ഈ വർഷം തന്നെ

പുന്നപ്ര-വയലാര്‍ സ്മാരകത്തിനു 10 കോടി, ഒൻഎൻവി സ്മാരകത്തിന് അഞ്ച് കോടി



തിരുവനന്തപുരം: എകെജിയുടെ ജന്മനാട്ടില്‍ അദ്ദേഹത്തിന് സ്മാരകം പണിയാന്‍ 10 കോടി രൂപ അനുവദിച്ചു. എകെജിയുടെ ജീവിതം പുതിയ തലമുറയ്ക്ക് മാതൃകയാണെന്നും ധനകാര്യ മന്ത്രി പറഞ്ഞു. എകെജിയെക്കുറിച്ച് പത്നി സുശീല ഗോപാലൻ എഴുതിയ വരികൾ ഉദ്ധരിച്ചായിരുന്നു ധനമന്ത്രി സ്മാരകം നിർമിക്കുമെന്ന പ്രഖ്യാപനം നടത്തിയത്.


ഇതിനു പുറമേ, പുന്നപ്ര-വയലാര്‍ സ്മാരകത്തിനു 10 കോടിയും ഒൻഎൻവി സ്മാരകത്തിന് അഞ്ച് കോടിയും അനുവദിച്ചു. ആർബിഐ മാനദണ്ഡങ്ങൾ പാലിക്കാൻ സർക്കാർ മൂലധനം ഉറപ്പാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.


സംസ്ഥാനത്ത് സഹകരണബാങ്കുകൾ യോജിപ്പിച്ചുള്ള കേരള ബാങ്ക് ഈ വർഷം തന്നെ ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. ജില്ലാ സഹകരണ ബാങ്കുകളുടെ മൂല്യനിര്‍ണ്ണയം നടക്കുകയാണെന്നും അത് പൂര്‍ത്തിയായാല്‍ റിസര്‍വ് ബാങ്ക് മാനദണ്ഡങ്ങള്‍ പാലിച്ച് കേരളാ ബാങ്ക് സ്ഥാപിക്കുമെന്നുമാണ് മന്ത്രി അറിയിച്ചത്.



Share this News Now:
  • Google+
Like(s): 89