02 February, 2018 11:45:04 AM


നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് ഇന്ന് സത്യവാങ്മൂലം നല്‍കും

സിസി ടിവി ദൃശ്യങ്ങള്‍, പെന്‍ഡ്രൈവ്, സിഡി തുടങ്ങിയവ നല്‍കും



അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് ഇന്ന് സത്യവാങ്മൂലം നല്‍കും. നടിയെ ആക്രമിച്ചുവന്നതിന്‍റെ രേഖകളുടെയും തെളിവുകളുടെയും പട്ടിക തയാറാക്കിയാണ് പോലീസ് സത്യവാങ്മൂലം നല്‍കുന്നത്. നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ഒഴികെ മറ്റു സിസി ടിവി ദൃശ്യങ്ങള്‍, പെന്‍ഡ്രൈവ്, സിഡി തുടങ്ങിയവയുടെ വിവരങ്ങളും ഇതോടൊപ്പം നല്‍കും.


രേഖകള്‍ ആവശ്യപ്പെട്ടു ദിലീപ് നല്‍കിയ ഹര്‍ജിയില്‍, വിചാരണ കോടതിയില്‍ പൊലീസ് സമര്‍പ്പിക്കുന്ന രേഖകളുടെയും തെളിവുകളുടെയും പട്ടിക തയാറാക്കി സത്യവാങ്മൂലം നല്‍കാന്‍ പൊലീസിനോടു കോടതി ആവശ്യപ്പെട്ടിരുന്നു. 



Share this News Now:
  • Google+
Like(s): 133