02 February, 2018 10:28:47 AM


ബജറ്റ് :നോട്ട് നിരോധനത്തെയും ജിഎസ്ടിയേയും വിമർശിച്ചു; സംസ്ഥാനത്തെ ധനസ്ഥിതി മോശമെന്ന് ധനമന്ത്രി

ഓഖിയായിരുന്നു നോട്ട് നിരോധനമെന്ന് ധനമന്ത്രി



തിരുവനന്തപുരം: രാജ്യത്തിന്‍റെ സമ്പദ്ഘടനയിൽ ആഞ്ഞടിച്ച ഓഖിയായിരുന്നു നോട്ട് നിരോധനമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പിണറായി സർക്കാരിന്‍റെ മൂന്നാമത്തെ ബജറ്റ് അവതരിപ്പിക്കവേയാണ് ധനമന്ത്രി കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ തുറന്നടിച്ചത്. നോട്ട് നിരോധനംമൂലം രാജ്യത്തെ വ്യാപാരമേഖലയാകെ തകർന്നുവെന്ന് പറഞ്ഞ ധനമന്ത്രി, നോട്ട് നിരോധനത്തിനു പിന്നാലെ വന്ന ജിഎസ്ടി സമ്പദ്ഘടനയെ തകിടം മറിച്ചെന്നും വ്യക്തമാക്കി.

സംസ്ഥാനത്തെ ധനസ്ഥിതി മോശ അവസ്ഥയിലാണെന്നും ധനമന്ത്രി. സംസ്ഥാന സർക്കാരിന്‍റെ മൂന്നാമത്തെ ബജറ്റ് അവതരിപ്പിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ നികുതി വരുമാനം കുറഞ്ഞെന്നു പറഞ്ഞ ധനമന്ത്രി വർധനവ് 14 ശതമാനം മാത്രമാണെന്നും നികുതി വരവിലൂടെ ലഭിച്ചത് 86,000 കോടി രൂപ മാത്രമാണെന്നും പറഞ്ഞു.


20 മുതൽ 25 ശതമാനം വരെ നികുതിവരുമാനം കൂടുമെന്ന പ്രതീക്ഷകളാണ് തെറ്റിയതെന്നും ധനമന്ത്രി അറിയിച്ചു. പദ്ധതി ചെലവ് 22ശതമാനവും പദ്ധതിയേതര ചെലവ് 24 ശതമാനവും വർധിച്ചെന്നു പറഞ്ഞ ധനമന്ത്രി, ഈ സാമ്പത്തിക വർഷം റവന്യൂകമ്മി 3.1 ശതമാനമാക്കി നിർത്തുമെന്നും പറഞ്ഞു.



Share this News Now:
  • Google+
Like(s): 38