01 February, 2018 09:54:55 PM


ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന് സൂചന നല്‍കി മുഖ്യമന്ത്രി

മിനിമം നിരക്ക് പത്ത് രൂപയാക്കണമെന്നാണ് ആവശ്യം




തിരുവനന്തപുരം : കേരളത്തില്‍ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന് സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ധന വില കൂടിയത് മോട്ടോര്‍വാഹന വ്യവസായത്തെ ദോഷകരമായി ബാധിച്ചെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.പണിമുടക്ക് ഒഴിവാക്കണമെങ്കില്‍ ബസ് യാത്ര നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടി വരും. ഇത്തരം നടപടികളിലേക്ക് പോകേണ്ടി വരുമെന്നും പിണറായി നിയമസഭയില്‍ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ട് ബുധനാഴ്ച രാത്രി മുതല്‍ ബസുടമകള്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പഠിച്ച്‌ വേണ്ടത് ചെയ്യാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇതാണ് പണിമുടക്ക് മാറ്റാന്‍ കാരണം. മിനിമം നിരക്ക് പത്ത് രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.



Share this News Now:
  • Google+
Like(s): 37