01 February, 2018 05:27:24 PM


എ.കെ.ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി

പ്രതിപക്ഷം ബഹിഷ്കരിച്ചു, തോമസ് ചാണ്ടി പങ്കെടുത്തില്ല




തിരുവനന്തപുരം: ഫോണ്‍കെണിവിവാദത്തെ തുടര്‍ന്ന് രാജി വെച്ച് ഒഴിഞ്ഞ മുന്‍ ഗതാഗതവകുപ്പ് മന്ത്രിയും എന്‍.സി.പി നേതാവുമായ എ.കെ.ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വൈകുന്നേരം അഞ്ചുമണിക്ക് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.

ചടങ്ങില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍ അടക്കമുള്ളവരും പങ്കെടുത്തു. എന്നാല്‍ മുന്‍ മന്ത്രി തോമസ് ചാണ്ടി പങ്കെടുത്തില്ല. പ്രതിപക്ഷം ബഹിഷ്കരിച്ചു. പത്ത് മാസത്തിന് ശേഷമാണ് ശശീന്ദ്രന്‍ വീണ്ടും മന്ത്രിസ്ഥാനത്തേക്കെത്തുന്നത്.

ഫോണ്‍കെണി കേസില്‍ തിരുവനന്തപുരം സി.ജെ.എം കോടതി ശശീന്ദ്രനെ കുറ്റ വിമുക്തനാക്കിയിരുന്നു. തുടര്‍ന്നാണ് ശശീന്ദ്രന് വീണ്ടും മന്ത്രി സ്ഥാനത്തേക്കെത്താന്‍ വഴിയൊരുങ്ങിയത്. ഇതിനിടെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരെ തയ്ക്കാട് സ്വദേശിനി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.



Share this News Now:
  • Google+
Like(s): 99