01 February, 2018 05:15:03 PM


എ.​കെ.​ശ​ശീ​ന്ദ്ര​നെ​തി​രാ​യ ഹ​ർ​ജി​യി​ൽ സ​ർ​ക്കാ​രി​നു ഹൈ​ക്കോ​ട​തി നോ​ട്ടീ​സ്

ശ​ശീ​ന്ദ്ര​ന്‍ കു​റ്റ​വി​മു​ക്ത​നാ​യത് പ​രാ​തി​ക്കാ​രി മൊ​ഴി​ മാ​റ്റിയ​തിനാല്‍




കൊ​ച്ചി: മു​ൻ​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നെ ഫോ​ണ്‍​കെ​ണി​ക്കേ​സി​ൽ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​രി​നോ​ട് ഹൈ​ക്കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി. കേ​സ് റ​ദ്ദാ​ക്കി​യ സാ​ഹ​ച​ര്യം വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ശ​ശീ​ന്ദ്ര​നെ കേ​സി​ൽ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ ചീ​ഫ് ജു​ഡി​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടെ വി​ധി റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി ന​ട​പ​ടി. തി​രു​വ​ന​ന്ത​പു​രം തൈ​ക്കാ​ട് സ്വ​ദേ​ശി​നി മ​ഹാ​ല​ക്ഷ്മി ആ​ണു ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 

ശ​ശീ​ന്ദ്ര​നെ​തി​രാ​യ പ​രാ​തി അ​ട്ടി​മ​റി​ക്ക​പ്പെ​ട്ട​തു മു​ഴു​വ​ൻ സ്ത്രീ​ക​ൾ​ക്കും അ​പ​മാ​ന​ക​ര​മാ​ണെ​ന്ന​തി​നാ​ലാ​ണ് ഇ​ത്ത​ര​മൊ​രു ഹ​ർ​ജി​യു​മാ​യി ഹൈ​ക്കോ​ട​തി​യി​ലെ​ത്തി​യ​തെ​ന്നു മ​ഹാ​ല​ക്ഷ്മി​യു​ടെ ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. ശ​ശീ​ന്ദ്ര​ൻ ഗ​താ​ഗ​ത മ​ന്ത്രി​യാ​യി​രി​ക്കെ ഒ​രു സ്വ​കാ​ര്യ ചാ​ന​ൽ ലേ​ഖി​ക​യോ​ടു മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണു കേ​സ്. 

മ​ന്ത്രി​ക്കെ​തി​രാ​യ കേ​സാ​യ​തി​നാ​ൽ പോ​ലീ​സ് ആ​ദ്യം ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. ചാ​ന​ൽ പ്ര​വ​ർ​ത്ത​ക പി​ന്നീ​ടു സിജെഎം കോ​ട​തി​യി​ൽ സ്വ​കാ​ര്യ​അ​ന്യാ​യം ന​ൽ​കി. ഈ ​കേ​സി​ൽ പ​രാ​തി​ക്കാ​രി മൊ​ഴി​മാ​റ്റി പ​റ​ഞ്ഞ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജ​നു​വ​രി 27 നാ​ണു കോ​ട​തി ശ​ശീ​ന്ദ്ര​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി വി​ധി പ​റ​ഞ്ഞ​ത്. 

ചാ​ന​ൽ പ്ര​വ​ർ​ത്ത​ക കോ​ട​തി​യി​ൽ ന​ൽ​കി​യ കേ​സി​നു ബ​ദ​ലാ​യി പ്ര​തി​ഭാ​ഗം കൗ​ണ്ട​ർ കേ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. ഈ ​കേ​സും കൗ​ണ്ട​ർ കേ​സും ഒ​രു​മി​ച്ചു പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന സു​പ്രീം കോ​ട​തി​യു​ടെ ത​ത്ത്വം പാ​ലി​ക്കാ​തെ സി​ജ​ഐം കോ​ട​തി പ​രാ​തി​ക്കാ​രി​യു​ടെ കേ​സ് മാ​ത്രം തീ​ർ​പ്പാ​ക്കി. കൗ​ണ്ട​ർ കേ​സ് ഇ​പ്പോ​ഴും സി​ജ​ഐം കോ​ട​തി​യി​ൽ നി​ല​നി​ൽ​ക്കു​ന്നു. ചാ​ന​ൽ ലേ​ഖി​ക​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്രം ന​ട​പ​ടി സ്വീ​ക​രി​ക്ക​രു​തെ​ന്നും സു​പ്രീം കോ​ട​തി​യു​ടെ ത​ത്ത്വം ലം​ഘി​ച്ചു​ള്ള തി​രു​വ​ന​ന്ത​പു​രം സി​ജ​ഐം കോ​ട​തി​യു​ടെ വി​ധി നി​യ​മ വി​രു​ദ്ധ​മാ​ണെ​ന്നും ഇ​തു റ​ദ്ദാ​ക്ക​ണ​മെ​ന്നു​മാ​ണു മ​ഹാ​ല​ക്ഷ്മി​യു​ടെ ഹ​ർ​ജി​യി​ലെ ആ​വ​ശ്യം.



Share this News Now:
  • Google+
Like(s): 114