01 February, 2018 04:47:53 PM


ഹിന്ദിയും ഇംഗ്ലീഷും ഇടകലര്‍ത്തി ബജറ്റ് അവതരണം, റെയില്‍വെയ്ക്കും ജനപ്രധിനിധികള്‍ക്കും വാരികോരി നല്‍കി

കര്‍ഷകര്‍ക്കും സാധാരണകാരനും ഊന്നല്‍ നല്‍കിയ ബജറ്റ്

ദില്ലി: ബജറ്റ് അവതരണം ഏതെങ്കിലും ഒരു ഭാഷയില്‍ മാത്രം അവതരിപ്പിക്കുന്ന പതിവായിരുന്നു നിലവില്‍ ഉണ്ടായിരുന്നത്. എന്നാല്‍ അതില്‍ നിന്ന് മാറി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ഇംഗ്ലീഷും ഹിന്ദിയും ഇടകലര്‍ത്തിയാണ് തന്റെ അഞ്ചാമത്തെ പൊതുബഡ്ജറ്റ് അവതരിപ്പിച്ചത്. വ്യാഴാഴ്ച്ച രാവിലെ 11 മണിയോടെ ഇംഗ്ലീഷില്‍ ആരംഭിച്ച പ്രസംഗം ജയ്റ്റ്ലി വളരെ പെട്ടെന്ന് തന്നെ ഹിന്ദിയിലേക്ക് മാറ്റി. ഇതാദ്യമായാണ് ഒരു ധനമന്ത്രി ഇംഗ്ലീഷിലും ഹിന്ദിയിലും ബഡ്ജറ്റ് പ്രസംഗം നടത്തുന്നത്.

വസന്തപഞ്ചമി ദിനത്തില്‍ ബഡ്ജറ്റ് അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. വസന്തകാലം ശുഭാപ്തി വിശ്വാസത്തിന്‍റെ കാലമാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു ജയ്റ്റ്ലി പ്രസംഗം തുടങ്ങിയത്. ഉത്തരേന്ത്യയിലെ ഗ്രാമീണ മേഖലയില്‍ ഉള്ളവരുമായി കൂടുതല്‍ ബന്ധപ്പെടുക എന്ന ലക്ഷ്യത്തോട് കൂടിയാണ് മന്ത്രി ഹിന്ദിയില്‍ പ്രസംഗിച്ചതെന്ന് ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബഡ്ജറ്റില്‍ മന്ത്രി ഊന്നല്‍ നല്‍കിയതും കാര്‍ഷിക- ഗ്രാമീണ മേഖലയ്ക്കായിരുന്നു.

കാര്‍ഷിക മേഖലയോടൊപ്പം തന്നെ റെയില്‍വേ വികസനത്തിനും സുരക്ഷയ്ക്കും പ്രാമുഖ്യം നല്‍കിയിട്ടുണ്ട്. അതുപോലെ സ്ത്രീകളുടെ ഉന്നമനവും സൗജന്യ ചികിത്സ പദ്ധതികളും സൗജന്യ ഗ്യാസ് കണക്ഷനുകള്‍, വീട് വൈദ്യുതികരണം തുടങ്ങി സാധാരണകാരന് സന്തോഷിപ്പിക്കാന്‍ ആവുന്ന രീതിയില്‍ ജയ്റ്റ്ലി ശ്രമിച്ചിട്ടുണ്ട്.


രാ​ജ്യ​ത്തെ ക​ർ​ഷ​ക​രു​ടെ വ​രു​മാ​നം നാ​ലു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഇ​ര​ട്ടി​യാ​കു​മെ​ന്ന് ജയ്റ്റ്ലി പറഞ്ഞു. കി​സാ​ൻ ക്രെ​ഡി​റ്റ് കാ​ർ​ഡ് പ​ദ്ധ​തി വി​പു​ലീ​ക​രി​ക്കും, കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ സം​ഭ​രി​ക്കാ​ൻ 2,000 കോ​ടി, ഇ-നാം പ​ദ്ധ​തി വി​പു​ലീ​ക​രി​ക്കും, ജൈ​വ​കൃ​ഷി​ക്ക് ഉൗ​ന്ന​ൽ ന​ൽ​കും, വി​ള​ക​ൾ​ക്ക് 50 ശ​ത​മാ​നം മി​നി​മം താ​ങ്ങു​വി​ല ഉ​റ​പ്പാ​ക്കും, ഉ​ൽ​പാ​ദ​ന ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാൻ നടപടി തുടങ്ങി കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകുന്ന നിരവധി പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

ഉ​ള്ളി, ഉ​രു​ള​ക്കി​ഴ​ങ്ങ് എ​ന്നീ കാ​ർ​ഷി​ക വി​ള​ക​ളു​ടെ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ൻ പ്ര​ത്യേ​ക പ​ദ്ധ​തി രൂ​പീ​ക​രി​ക്കു​മെന്ന് ജയ്റ്റ്ലി പ്രഖ്യാപിച്ചു. ഇ​തി​നാ​യി 500 കോ​ടി​യു​ടെ പ്ര​ത്യേ​ക പ​ദ്ധ​തി സ​ർ​ക്കാ​ർ തയാറാക്കും. സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്കു​ന്ന താ​ങ്ങു​വി​ല ക​ർ​ഷ​ക​ർ​ക്ക് ല​ഭ്യ​മാ​കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കും. ഫി​ഷ​റീ​സ്, മൃ​ഗ​സം​ര​ക്ഷ​ണ​ത്തി​നാ​യി 10,000 കോ​ടി നീ​ക്കി​വ​യ്ക്കും. കാ​ർ​ഷി​ക വി​ള​ക​ളു​ടെ സം​ഭ​ര​ണ​ത്തി​നു പ്ര​ത്യേ​കം സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തും. ഗ്രാ​മീ​ണ ച​ന്ത​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്നും ബജറ്റിൽ പ്രഖ്യാപിച്ചു.

നാ​ലു വ​ർ​ഷ​ത്തി​നു​ള്ളി​ൽ രാ​ജ്യ​ത്ത് വീ​ടി​ല്ലാ​ത്ത എ​ല്ലാ​വ​ർ​ക്കും വീ​ടു നി​ർ​മി​ച്ചു ന​ൽ​കു​മെ​ന്നായിരുന്നു ബജറ്റിലെ മറ്റൊരു സുപ്രധാന പ്രഖ്യാപനം. ഇ​തി​നാ​യി നാ​ഷ​ണ​ൽ ലൈ​വ്ലി ഹു​ഡ് മി​ഷ​ന് 5750 കോ​ടി രൂ​പ വ​ക​യി​രു​ത്തി. സ്വ​ച്ഛ​ഭാ​ര​ത പ​ദ്ധ​തി പ്ര​കാ​രം രാ​ജ്യ​ത്ത് ആ​റു കോ​ടി ക​ക്കൂ​സു​ക​ൾ നി​ർ​മി​ച്ചു. അ​ടു​ത്ത വ​ർ​ഷം ര​ണ്ടു കോ​ടി ക​ക്കൂ​സു​ക​ൾ കൂ​ടി നി​ർ​മി​ക്കാ​നാ​ണു പ​ദ്ധ​തി​യെ​ന്നും ജ​യ്റ്റ്ലി വ്യ​ക്ത​മാ​ക്കി.

രാജ്യത്തെ 10 കോടി നിർദന കുടുംബങ്ങൾക്കായി പ്രത്യേക ആരോഗ്യ സുരക്ഷ പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. ലോകത്തെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷ പദ്ധതി എന്ന് അവകാശവാദം ഉന്നയിച്ചായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. പദ്ധതിയിൽ ഉൾപ്പെടുന്ന കുടുംബങ്ങൾക്ക് ചികിത്സ സഹായമായി അഞ്ച് ലക്ഷം രൂപവരെ ലഭിക്കും. 10 കോടി കുടുംബങ്ങളിലെ 50 കോടി ആളുകൾക്ക് പദ്ധതി പ്രയോജനം ചെയ്യുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

ആ​ദാ​യ​നി​കു​തി നി​ര​ക്കു​ക​ളി​ൽ ഭേ​ദ​ഗ​തി വ​രുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കേ​ന്ദ്ര​ സ​ർ​ക്കാ​ർ അതിന് തയാറായില്ല. നിലവിലെ ര​ണ്ട​ര​ല​ക്ഷ​ത്തി​ൽ​ നി​ന്നു മൂ​ന്നു ല​ക്ഷമായെങ്കിലും പരിധി ഉയർത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ നി​കു​തി നി​ര​ക്ക് പ​രി​ഷ്ക​രി​ച്ചി​ട്ടു​ള്ള​തി​നാ​ൽ പു​തി​യ ഭേ​ദ​ഗ​തി​ക​ളില്ലെന്നായിരുന്നു ധമന്ത്രിയുടെ വിശദീകരണം. 2.5 ല​ക്ഷം രൂ​പ വ​രെ- നി​കു​തി​യി​ല്ല, 2.5 മു​ത​ൽ 5 ല​ക്ഷം രൂ​പ വ​രെ- 5 %, 5 മു​ത​ൽ 10 ല​ക്ഷം രൂ​പ വ​രെ- 20 %, 10 ല​ക്ഷം രൂ​പ​യ്ക്കു മേ​ൽ - 30 % എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു നി​ല​വി​ലെ ആ​ദാ​യ​നി​കു​തി നി​ര​ക്ക്.

അ​തേ​സ​മ​യം, മു​തി​ർ​ന്ന പൗ​രന്മാ​ർ​ക്ക് ബാ​ങ്ക് നി​ക്ഷേ​പ​ങ്ങ​ളി​ലെ പ​ലി​ശ വ​രു​മാ​ന​ത്തി​ൽ 50,000 രൂ​പ വ​രെ നി​കു​തി ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ, ആ​ദാ​യ​നി​കു​തി​യി​ൽ ചി​കി​ൽ​സാ ചെ​ല​വി​ൽ ഉ​ൾ​പ്പെ​ടെ ചി​ല ഇ​ള​വു​ക​ളും ന​ൽ​കി. ചി​കി​ൽ​സാ ചെ​ല​വി​ലും യാ​ത്രാ​ബ​ത്ത​യി​ലും ഏ​ക​ദേ​ശം 40,000 രൂ​പ വ​രെ ഇ​ള​വും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.


ജനപ്രധികളെയും ഇത്തവണ ജയ്റ്റ്ലി സന്തോഷിപ്പിച്ചു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍ എന്നിവരുടെ ശമ്പളം വര്‍ധിപ്പിച്ചപ്പോള്‍ എം പി മാരുടെ ശമ്പളം അഞ്ചുവര്‍ഷം കൂടുമ്പോള്‍ വര്‍ധിപ്പിക്കുമെന്നും പ്രഖ്യാപിച്ചു. എല്ലാ മേഖലയിലേക്കും പ്രധാന്യം നല്‍കി എന്ന് തോന്നുന്ന രീതിയില്‍ സര്‍ക്കാരിന്‍റെ അഞ്ചാമത്തതും അവസാനത്തതുമായ ബജറ്റ് അവതരിപ്പിച്ചത്. 

രാജ്യം സാമ്പത്തിക വള്‍ര്‍ച്ചയിലൂടെ പാതയിലാണെന്നു പറഞ്ഞ ബജറ്റ് ഡിജിറ്റല്‍ കറന്‍സിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും പ്രഖ്യാപിച്ചു. നികുതിയില്‍ മാറ്റം വരുത്തിയില്ല. ടി വി, മൊബൈല്‍ ഫോണ്‍ തുടങ്ങി 25ളം ഉല്‍പന്നങ്ങളുടെ വില വര്‍ധിക്കുന്ന ബജറ്റില്‍ എക്സൈസ് തീരുവ എടുത്തുമാറ്റിയപ്പോള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയും.എന്റെ ലക്ഷ്യം ശരിയായിരിക്കുമ്പോള്‍ കാറ്റ് എനിക്ക് അനൂകൂലമായി വീശും അപ്പോള്‍ ഞാന്‍ പറക്കും. അതിന് ഇത്രയും ഉചിതമായ മറ്റൊരു ദിവസം ഇല്ല എന്ന് പറഞ്ഞു കൊണ്ടാണ് ജയ്റ്റ്ലി പ്രസംഗം അവസാനിപ്പിച്ചത്.Share this News Now:
  • Google+
Like(s): 158