01 February, 2018 12:35:31 PM
മാവേലി എക്സ് പ്രസ്സില്‍ യുവ നടി സനുഷ ആക്രമിക്കപ്പെട്ടു; ഒരാള്‍ അറസ്റ്റില്‍
സഹയാത്രികരില്‍ ഒരാള്‍ പോലും സഹായത്തിനെത്തിയില്ല

തൃശ്ശൂര്‍ : മലയാളത്തിലെ യുവനടി സനുഷ സന്തോഷിനു നേരെ മാവേലി എക്സ് പ്രസ്സില്‍ യുവാവിന്റെ അതിക്രമം . നടി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ബുധനാഴ്ച്ച രാത്രി ട്രെയിനില്‍ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സനുഷയെ അടുത്ത ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരനാണ് അതിക്രമിക്കാന്‍ ശ്രമിച്ചത്. അതിക്രമത്തിന് ശ്രമിച്ച യാത്രക്കാരന്റെ കൈ പിടിച്ചുവെച്ച് ബഹളം വച്ചെങ്കിലും ആരും സഹായത്തിന് എത്തിയില്ലെന്നും നടി പറഞ്ഞു. ഒടുവില്‍ ട്രെയിനില്‍ തന്നെയുണ്ടായിരുന്ന തിരക്കഥാകൃത് ഉണ്ണി ആര് ഉം കോഴിക്കോട് നിന്നുള്ള യാത്രക്കാരന് രഞ്ജിത്തുമായാണ് സഹായത്തിനെത്തിയതെന്നും സനുഷ പറഞ്ഞു .
വടക്കാഞ്ചേരി സ്റ്റേഷനില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ യുവാവിനെ നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കന്യാകുമാരി സ്വദേശി ആന്റോ ബോസിനെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു . ഐ പി സി 354 ആം വകുപ്പനുസരിച്ചു ലൈംഗീക അതിക്രമത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് . യുവാവ് തന്നോട് അപമര്യാദയായി പെരുമാറിയെന്ന് കാണിച്ചാണ് സനുഷ പരാതി നല്‍കിയത്.
അതേസമയം താന്‍ അക്രമിക്കപെട്ടപ്പോള്‍ കൂടെയുണ്ടായിരുന്ന സഹയാത്രികരില്‍ ഒരാള്‍ പോലും തന്റെ സഹായത്തിനെത്തിയില്ലെന്നു പറഞ്ഞ നടി നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചു .കണ്മുന്നില് ഒരു സ്ത്രീ ആക്രമിക്കപ്പെട്ടിട്ടും തിരിഞ്ഞു നോക്കാന്‍ പോലും തയ്യാറാവാതിരുന്ന സഹയാത്രികരുടെ മനോ നിലയില്‍ സഹതാപമാണെന്നും പറഞ്ഞ സനുഷ മലയാളിക്ക് ഫേസ്ബുക്കില്‍ മാത്രമേ പ്രതികരിക്കാനറിയു എന്നും കുറ്റപ്പെടുത്തി.