Breaking News
സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

01 February, 2018 12:23:16 PM


കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സംഭരിക്കാന്‍ 2000 കോടി; ഇന്ത്യയെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാക്കും

സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും കാര്‍ഷിക ഗ്രാമീണ മേഖലയ്ക്കും ഊന്നല്‍



ദില്ലി: നരേന്ദ്രമോഡി സര്‍ക്കാരിന്‍റെ അഞ്ചാമത് ബജറ്റില്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും കാര്‍ഷിക ഗ്രാമീണ മേഖലയ്ക്കും ഊന്നല്‍. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ച ബജറ്റില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അതി ദ്രുതം മുന്നേറുകയാണെന്നും രാജ്യം അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്നും പറഞ്ഞു. കേന്ദ്രത്തിന്‍റെ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ വിജയകരമാണെന്നും വ്യക്തമാക്കി. കാര്‍ഷിക മേഖലയ്ക്കായിരുന്നു ബജറ്റില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയത്. കാര്‍ഷികോത്പാദനവും കര്‍ഷകരുടെ വരുമാനവും നാലു ര്‍ഷം കൊണ്ട് ഇരട്ടിയായായെന്നു വ്യക്തമാക്കി.


ഭക്ഷ്യ സംസ്ക്കരണത്തിനുള്ള കേന്ദ്രവിഹിതം 1400 കോടിയും ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതിക്ക് 500 കോടിയും പ്രഖ്യാപിച്ചു. ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കാന്‍ സംവിധാനം. ഇതിനായി വിവിധ മന്ത്രാലയങ്ങളെ ഒരുമിപ്പിക്കുമെന്നും ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്ക ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ സൗകര്യം ചെയ്യുമെന്നും പറഞ്ഞു. ഉല്‍പ്പാദന ക്ഷമത ഇരട്ടിയാക്കും. കാര്‍ഷികമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയടക്കം ഇവിടെ തീരുമാനിക്കപ്പെടും.വിളകള്‍ക്ക് 50 ശതമാനം മിനിമം താങ്ങുവില ഉറപ്പാക്കും. കാര്‍ഷികോല്‍പ്പാദനം കഴിഞ്ഞ വര്‍ഷം റെക്കോഡ് നേട്ടത്തിലെത്തി.


കാര്‍ഷിക വളര്‍ച്ചയ്ക്ക് ഓപ്പറേഷന്‍ ഗ്രൗന്‍ പദ്ധതി, ഗ്രാമീണ മേഖലയെ പുഷ്ടിപ്പെടുത്താന്‍ ശ്രമം. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സംഭരിക്കാന്‍ 2000 കോടിയും പ്രഖ്യാപിച്ചു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്നും പറഞ്ഞു. സാമ്പത്തിക പരിഷ്ക്കരണങ്ങള്‍ വിജയകരമായിരുന്നെന്നും ഉല്‍പ്പാദന മേഖലയില്‍ വളര്‍ച്ചയുണ്ടെയെന്നും സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ 7.5 ശതമാനം വളര്‍ച്ചയുണ്ടായതായും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍  സമ്പദ് വ്യവസ്ഥയാണ് ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്നത്. ഇന്ത്യ ലോകത്തിലെ വലിയ അഞ്ചാമത്തെ ശക്തിയാകും. അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യം മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷ, വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തല്‍ എന്നിവയും പ്രഖ്യാപിച്ചു..



Share this News Now:
  • Google+
Like(s): 125