01 February, 2018 09:25:06 AM


എ​ൻ​ഡി​എ സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന​ത്തെ പൂ​ർ​ണ​ ബ​ജ​റ്റ് ഇന്ന്

ബ​ജ​റ്റ് പ്ര​സം​ഗം രാ​വി​ലെ 11 ന്; റെ​യി​ൽ​വെ ബ​ജ​റ്റും അ​വ​ത​രി​പ്പി​ക്കും




ദില്ലി: എ​ൻ​ഡി​എ സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന​ത്തെ പൂ​ർ​ണ​ബ​ജ​റ്റ് ധ​ന​മ​ന്ത്രി അ​രു​ൺ ജ​യ്റ്റ്‌​ലി വ്യാ​ഴാ​ഴ്ച ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കും. രാ​വി​ലെ 11 ന് ​ബ​ജ​റ്റ് പ്ര​സം​ഗം ആ​രം​ഭി​ക്കും. റെ​യി​ൽ​വെ ബ​ജ​റ്റും ഇ​തി​നൊ​പ്പം അ​വ​ത​രി​പ്പി​ക്കും. നേ​ര​ത്തെ സ്വ​ത​ന്ത്ര റെ​യ​ൽ​വെ ബ​ജ​റ്റ് അ​വ​ത​ര​ണം കേ​ന്ദ്രം ഇ​ല്ലാ​താ​ക്കി​യി​രു​ന്നു. ജി​എ​സ്ടി ന​ട​പ്പാ​ക്കി​യ​തി​നു ശേ​ഷ​മു​ള്ള ആ​ദ്യ ബ​ജ​റ്റു​കൂ​ടി​യാ​ണി​ത്. ഇ​ത്ത​വ​ണ കൂ​ടു​ത​ൽ ജ​ന​പ്രീ​യ ന​ട​പ​ടി​ക​ൾ ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ത്തി​ലു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.


സാമ്പ​ത്തി​ക​ വ​ള​ർ​ച്ച കൂ​ടണമെന്നും യു​വാ​ക്ക​ളു​ടെ തൊ​ഴി​ലി​ല്ലാ​യ്മ​യ്ക്കും കാ​ർ​ഷി​ക​മേ​ഖ​ല​യി​ലെ ദു​രി​തം ​നീ​ക്കാ​നും ന​ട​പ​ടി​ക​ൾ​വേ​ണമെന്നുമുള്ള ആവശ്യങ്ങള്‍ക്കിടെയാണ് ബജറ്റ് അവതരിപ്പിക്കപ്പെടുന്നത്. ധ​ന​ക​മ്മി ജി​ഡി​പി​യു​ടെ 3.2 ശ​ത​മാ​നം എ​ന്ന പ​രി​ധി ക​ട​ക്ക​രു​തെന്നും ചൂണ്ടികാണിക്കപ്പെടുന്നു. ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​രി​ൽ ​നി​ന്ന് ഇ​തു​വ​രെ ആ​ദാ​യ​നി​കു​തി​ദാ​യ​ക​ർ​ക്കു കാ​ര്യ​മാ​യ ആ​നു​കൂ​ല്യം കി​ട്ടി​യി​ട്ടി​ല്ല. ഇ​ക്കൊ​ല്ല​മെ​ങ്കി​ലും നി​കു​തി ഇ​ള​വ് ഉ​ണ്ടാ​കു​മെ​ന്നാണ് പ്ര​തീ​ക്ഷ. വ്യ​വ​സാ​യ​മേ​ഖ​ല​യ്ക്കു വാ​ഗ്ദാ​നം ചെ​യ്ത നി​കു​തി ഇ​ള​വ് ഇ​ക്കൊ​ല്ല​മെ​ങ്കി​ലും വേ​ണ​മെ​ന്നു വ്യ​വ​സാ​യി​ക​ൾ ആവശ്യപ്പെടുന്നു. ക്രൂ​ഡ് ഓയില്‍ വി​ല​യും ഭ​ക്ഷ്യ​വി​ല​ക​ളും നി​യ​ന്ത്ര​ണ​ത്തി​ല​ല്ല എന്നത് ഒരു ഭീഷണിയായി നിലകൊള്ളുന്നു.



Share this News Now:
  • Google+
Like(s): 78