01 February, 2018 09:03:58 AM


പീഡനശ്രമം: മ​ല​യാ​ളി​​ന​ടി​യു​ടെ പ​രാ​തിയില്‍ വ്യ​വ​സാ​യി അറസ്റ്റില്‍

സംഭവം ചെന്നൈയിലെ ഡാ​ൻ​സ് സ്റ്റു​ഡി​യോ​യില്‍​

ചെ​ന്നൈ: വ്യ​വ​സാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന് മ​ല​യാ​ളി​യാ​യ പ്ര​ശ​സ്ത യു​വ​ന​ടി​യു​ടെ പ​രാ​തി. പ​രാ​തി​യി​ൽ വ്യ​വ​സാ​യി അ​റ​സ്റ്റി​ലാ​യെ​ന്നാ​ണ് വി​വ​രം. അ​ടു​ത്ത മാ​സം മ​ലേ​ഷ്യ​യി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​ക്കാ​യു​ള്ള പ​രി​ശീ​ല​ന​ത്തി​നി​ടെ ചെ​ന്നൈ വ്യ​വ​സാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി. ത​മി​ഴ്നാ​ട് ടി​ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ടി പ​രാ​തി ന​ൽ​കി.

പ്ര​ശ​സ്ത നൃ​ത്ത സം​വി​ധാ​യ​ക​ന്‍റെ ഡാ​ൻ​സ് സ്റ്റു​ഡി​യോ​യി​ലാ​യി​രു​ന്നു സം​ഭ​വം. പ​രി​ശീ​ല​ന​ത്തി​നാ​യി എ​ത്തി​യ ത​ന്‍റെ സ​മീ​പ​ത്തു​വ​ന്ന വ്യ​വ​സാ​യി ലൈം​ഗീ​ക ചു​വ​യോ​ടെ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. ത​നി​ക്കൊ​പ്പം കി​ട​ക്ക​പ​ങ്കി​ടാ​ൻ ഇ​യാ​ൾ ആ​വി​ശ്യ​പ്പെ​ട്ടെ​ന്നും ന​ടി പ​രാ​തി​യി​ൽ പ​റ​യു​ന്നു. നി​ര​വ​ധി ത​മി​ഴ്, മ​ല​യാ​ള സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച ന​ടി​യാ​ണ് പ​രാ​തി​ന​ൽ​കി​യി​രി​ക്കു​ന്ന​ത്.



Share this News Now:
  • Google+
Like(s): 65