Breaking News
സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

31 January, 2018 07:54:59 PM


അപൂര്‍വതയോടെ ആകാശത്ത് അമ്പിളിയുദിച്ചു 152 വര്‍ഷത്തിനുശേഷം

ഗ്രഹണം കഴിഞ്ഞ് ഓറഞ്ചു കലര്‍ന്ന ചുവപ്പിലാണ് ചന്ദ്രന്‍ ദൃശ്യമായത്



തിരുവനന്തപുരം: 152 വര്‍ഷത്തിനുശേഷം ബുധനാഴ്ച വൈകീട്ട് മൂന്ന് അപൂര്‍വതയോടെ ആകാശത്ത് അമ്പിളിയുദിച്ചു. സൂപ്പര്‍മൂണ്‍, ബ്ലൂമൂണ്‍, ബ്ലഡ്മൂണ്‍ എന്നിങ്ങനെ ശാസ്ത്രലോകം വിശേഷിപ്പിക്കുന്നതാണ് ഈ പ്രതിഭാസം. ചന്ദ്രന്‍റെ നിറം കടും ഓറഞ്ചാകും. വലുപ്പം ഏഴുശതമാനവും പ്രഭ 30 ശതമാനത്തിലേറെയും വര്‍ധിക്കും. ഈ മൂന്ന് പ്രതിഭാസവും ഒടുവില്‍ ഒന്നിച്ചത് 1866 മാര്‍ച്ച് 31നായിരുന്നു.


ബുധനാഴ്ച വൈകീട്ട് 5.18 മുതല്‍ രാത്രി 8.43 വരെയാണ് ഈ പ്രതിഭാസമെങ്കിലും ചന്ദ്രനെ കേരളത്തില്‍ കാണാനായത് അതിനിടയിലുള്ള ഒരു മണിക്കൂറിലേറെ സംയത്താണ്. ഒരു മാസം തന്നെ രണ്ടു പൂര്‍ണചന്ദ്രന്‍ വന്നാല്‍ അതിനുപറയുന്ന പേരാണ് 'ബ്ലൂമൂണ്‍'. പേരിലുള്ള നീല നിറവുമായി അതിനൊരു ബന്ധവുമില്ല. ചന്ദ്രഗ്രഹണമായതിനാല്‍ ചുവപ്പുനിറത്തില്‍ കാണപ്പെടുന്നതുകൊണ്ടാണ് 'ബ്ലഡ് മൂണ്‍' എന്നു വിശേഷിപ്പിക്കുന്നത്. ഗ്രഹണം കഴിഞ്ഞയുടനെ ഓറഞ്ചുകലര്‍ന്ന ചുവപ്പിലാണ് ചന്ദ്രന്‍ ദൃശ്യമായത്.



Share this News Now:
  • Google+
Like(s): 147