31 January, 2018 07:31:06 PM


ഒ​റ്റ​ന​​മ്പ​ർ ലോ​ട്ട​റി: 57 പേ​ർ അ​റ​സ്റ്റി​ൽ, ഒ​​മ്പ​തു ല​ക്ഷം രൂ​പ പി​ടി​കൂ​ടി

രാ​ജ്യാ​ന്ത​ര ബ​ന്ധ​മു​ണ്ടോ​യെ​ന്നു പ​രി​ശോ​ധി​ക്കു​മെ​ന്ന് ഡി​ജി​പി




തി​രു​വ​ന​ന്ത​പു​രം: ഒ​റ്റ​ന​മ്പ​ർ ലോ​ട്ട​റി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് ഇ​തേ​വ​രെ അ​റ​സ്റ്റി​ലാ​യ​ത് 57 പേ​ർ. ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഒ​റ്റ​നമ്പ​ർ ലോ​ട്ട​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 49 കേ​സു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. വി​വി​ധ​യി​ട​ങ്ങ​ളി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​മ്പ​തു ല​ക്ഷം രൂ​പ​യും നി​ര​വ​ധി മൊ​ബൈ​ൽ ഫോ​ണു​ക​ളും പി​ടി​ച്ചെ​ടു​ത്തു. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഒ​റ്റ​ന​മ്പ​ർ ലോ​ട്ട​റി ഇ​ട​പാ​ടു​കാ​ർ​ക്ക് രാ​ജ്യാ​ന്ത​ര ബ​ന്ധ​മു​ണ്ടോ​യെ​ന്നു പ​രി​ശോ​ധി​ക്കു​മെ​ന്നും കേ​സ് അ​തീ​വ​ഗു​രു​ത​ര​മാ​ണെ​ന്നും ഡി​ജി​പി വ്യ​ക്ത​മാ​ക്കി. ലോ​ട്ട​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ​ത​ന്നെ​യാ​ണ് പ​ല​യി​ട​ത്തും ഒ​റ്റ​ന​മ്പ​ർ ലോ​ട്ട​റി​യു​ടെ വി​ൽ​പ്പ​ന​ക്കാ​രാ​കു​ന്ന​ത്. ക​ട​ക​ളി​ൽ ന​ട​ത്തു​ന്ന ഒ​റ്റ​ന​മ്പ​ർ ലോ​ട്ട​റി വി​ൽ​പ്പ​ന മാ​ത്ര​മാ​ണ് പോ​ലീ​സി​നു ഇ​പ്പോ​ൾ പി​ടി​കൂ​ടാ​നാ​കു​ന്ന​ത്. മൊ​ബൈ​ൽ ഫോ​ണ്‍ വ​ഴി ന​ട​ക്കു​ന്ന ഇ​തി​ന്‍റെ വി​പ​ണ​നം ത​ട​യാ​ൻ സാ​ധി​ക്കു​ന്നി​ല്ല. ക​ട​യോ മ​റ്റെ​ന്തെ​ങ്കി​ലും സ്ഥാ​പ​ന​മോ ഇ​ല്ലാ​തെ​യാ​ണ് ഇ​ത്ത​രം വി​ൽ​പ്പ​ന​ക​ൾ ന​ട​ക്കു​ന്ന​തെ​ന്ന​താ​ണ് വെ​ല്ലു​വി​ളി.

മൊ​ബൈ​ൽ ഫോ​ണി​ൽ വി​ളി​ച്ച് ന​മ്പ​റു​ക​ൾ ബു​ക്കു​ചെ​യ്യു​ക​യാ​ണ് ഇ​ത്ത​രം ലോ​ട്ട​റി​ക​ൾ എ​ടു​ക്കു​ന്ന​വ​ർ ചെ​യ്യു​ന്ന​ത്. അ​ല്ലെ​ങ്കി​ൽ മെ​സേ​ജു​വ​ഴി​യാ​ണ് ന​മ്പ​റു​ക​ൾ വാ​ങ്ങു​ന്ന​ത്. സ​മ്മാ​നം ല​ഭി​ച്ചാ​ൽ മൊ​ബൈ​ൽ വ​ഴി​ ത​ന്നെ അ​റി​യി​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​തി​നാ​ൽ ഇ​തി​ന്‍റെ രേ​ഖ​ക​ൾ ഒ​ന്നും ഉ​ണ്ടാ​കു​ക​യു​മി​ല്ല. ഇ​ത് പോ​ലീ​സി​നു വെ​ല്ലു​വി​ളി​യാ​കു​ന്നു​ണ്ട്.



Share this News Now:
  • Google+
Like(s): 135