31 January, 2018 07:25:07 PM


മോ​ഷ​ണം ന​ട​ത്തി​യെ​ന്ന ഭാ​ര്യ​യു​ടെ പ​രാ​തി; തെ​ലു​ങ്ക് ന​ട​ൻ അ​റ​സ്റ്റി​ൽ

കൃ​ഷ്ണ റെ​ഡ്ഡി എ​ന്ന സാ​മ്രാ​ട്ട് റെ​ഡ്ഡി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്




ഹൈ​ദ​രാ​ബാ​ദ്: ഫ്ളാ​റ്റി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ന്ന് മോ​ഷ​ണം ന​ട​ത്തി​യെ​ന്ന ഭാ​ര്യ​യു​ടെ പ​രാ​തി​യി​ൽ തെ​ലു​ങ്ക് ന​ട​ൻ അ​റ​സ്റ്റി​ൽ. ജി.​വി.​എ​സ്. കൃ​ഷ്ണ റെ​ഡ്ഡി എ​ന്ന സാ​മ്രാ​ട്ട് റെ​ഡ്ഡി​യാ​ണ് ഭാ​ര്യ ഹ​രി​ത റെ​ഡ്ഡി​യു​ടെ പ​രാ​തി​യി​ൽ അ​റ​സ്റ്റി​ലാ​യ​ത്. അ​തി​ക്ര​മി​ച്ചു ക​ട​ക്ക​ൽ, മോ​ഷ​ണം, തെ​ളി​വു ന​ശി​പ്പി​ക്ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി പോ​ലീ​സ് ഇ​യാ​ൾ​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.
 
മ​ധാ​പൂ​രി​ലെ ത​ന്‍റെ ഫ്ളാ​റ്റി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ന്ന ന​ട​ൻ സി​സി​ടി​വി കാ​മ​റ​ക​ൾ ത​ക​ർ​ക്കു​ക​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ഡി​വി​ആ​ർ മോ​ഷ്ടി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണു ഹ​രി​ത ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്ന​ത്. ജ​നു​വ​രി 13ന് ​താ​ൻ വീ​ട്ടി​ൽ​നി​ന്നു പു​റ​ത്തു​പോ​യ സ​മ​യ​ത്താ​യി​രു​ന്നു മോ​ഷ​ണ​മെ​ന്നും ഹ​രി​ത പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ജ​നു​വ​രി 25നു​ത​ന്നെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നെ​ങ്കി​ലും ചൊ​വ്വാ​ഴ്ച മാ​ത്ര​മാ​ണ് ന​ട​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്. 

അ​നു​ഷ്ക ഷെ​ട്ടി നാ​യി​ക​യാ​യ പ​ഞ്ചാ​ക്ഷ​രി (2010) എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ലൂ​ടെ​യാ​ണ് സാ​മ്രാ​ട്ട് ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്. പി​ന്നാ​ലെ രാ​ജ് ത​രു​ണ്‍ നാ​യ​ക​നാ​യെ​ത്തി​യ കി​ട്ടു ഉ​ന്ന​ഡു ജാ​ഗ്ര​ത എ​ന്ന ചി​ത്ര​ത്തി​ലും മി​ക​ച്ച വേ​ഷം അ​വ​ത​രി​പ്പി​ച്ചു. 2015ൽ ​സാ​മ്രാ​ട്ട് ഹ​രി​ത​യെ വി​വാ​ഹം ചെ​യ്തെ​ങ്കി​ലും പി​ന്നീ​ട് ഇ​രു​വ​രും വേ​ർ​പി​രി​യു​ക​യാ​യി​രു​ന്നു. സ്ത്രീ​ധ​ന പീ​ഡ​ന​മാ​രോ​പി​ച്ച് ഹ​രി​ത ന​ൽ​കി​യ മ​റ്റൊ​രു പ​രാ​തി​യും സാ​മ്രാ​ട്ടി​നെ​തി​രേ നി​ല​വി​ലു​ണ്ട്.



Share this News Now:
  • Google+
Like(s): 120