Breaking News
പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

31 January, 2018 07:12:09 PM


മീനച്ചിലാര്‍: ആര്‍ഡിഓയുടെ ഉത്തരവ് നടപ്പാക്കാനാവില്ലെന്ന് അഡീഷണല്‍ തഹസില്‍ദാര്‍

ഉത്തരവിടാന്‍ ആര്‍ഡിഓയ്ക്ക് അധികാരമില്ല




കോട്ടയം: വിവാദമായ മീനച്ചിലാര്‍ തീരം കയ്യേറ്റം സംബന്ധിച്ച് ആര്‍ഡിഓയുടെ ഉത്തരവ് പാലിക്കാനാവില്ലെന്ന് അഡീഷണല്‍ തഹസില്‍ദാര്‍. സര്‍ക്കാര്‍ അളന്നെടുത്ത ഭൂമിയില്‍ കയ്യേറ്റക്കാരന് അനുകൂലമായ സാഹചര്യമൊരുക്കി പഴയ സര്‍വ്വേ പ്ലാനും പുതിയ സര്‍വ്വേ പ്ലാനും ബന്ധപ്പെടുത്തി വീണ്ടും സര്‍വ്വേ ചെയ്യാന്‍ കോട്ടയം ആര്‍ഡിഓ ഉത്തരവിട്ടതാണ് നടപ്പിലാക്കാനാവില്ലെന്ന് കാട്ടി അഡീഷണല്‍ തഹസില്‍ദാര്‍ തിരിച്ചയച്ചത്. റീസര്‍വ്വേ പ്രാബല്യത്തില്‍ വന്നതിനാല്‍ വീണ്ടും അളക്കാനുള്ള ഉത്തരവിടാന്‍ ആര്‍ഡിഓയ്ക്ക് അധികാരമില്ലാ എന്നും കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മാത്രമേ പഴയ സര്‍വ്വേ പ്രകാരം അളക്കാനാവൂ എന്നും സൂചിപ്പിച്ചുകൊണ്ടാണ് ബുധനാഴ്ച കോട്ടയം അഡീഷണല്‍ തഹസില്‍ദാര്‍ മറുപടികത്ത് നല്‍കിയത്. 

മീനച്ചിലാര്‍ സംരക്ഷണസമിതിയുടെ സമരത്തെ തുടര്‍ന്ന് റവന്യൂ മന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ പേരൂര്‍ വില്ലേജില്‍പെട്ട മുപ്പത്തഞ്ച് ഏക്കറോളം വരുന്ന ആറ്റുപുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തിയത്. 42 സ്വകാര്യവ്യക്തികള്‍ കയ്യടക്കി വെച്ചിരുന്ന ഭൂമി പ്രത്യേക സംഘം സര്‍വ്വേയിലൂടെ അളന്ന് കല്ലിട്ടിരുന്നുവെങ്കിലും കയ്യേറ്റക്കാരെ ഒഴിപ്പിക്കാനായിരുന്നില്ല. സര്‍വ്വേയിലൂടെ അനധികൃതകയ്യേറ്റം കണ്ടെത്തിയ ശേഷം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയ ഏഴ് പേര്‍ക്ക് 2017 മെയ് മാസത്തില്‍ വില്ലേജ് ഓഫീസര്‍ മുഖേന ഫോറം സി നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസ് കൈപ്പറ്റിയ ഇവരാരും തന്നെ നടപടിക്കെതിരെ സ്റ്റേ സമ്പാദിക്കുകയോ നിശ്ചിത ദിവസത്തിനുള്ളില്‍ അപ്പീലിന് പോകുകയോ ചെയ്തിട്ടില്ലെന്ന് കാട്ടി ആഗസ്ത് നാലിന് വില്ലേജ് ഓഫീസര്‍ കോട്ടയം തഹസില്‍ദാര്‍ (എല്‍ആര്‍)ക്ക് റിപ്പോര്‍ട്ടും നല്‍കിയിരുന്നു.  

ഇതിനിടെ കഴിഞ്ഞ ദിവസം കയ്യേറ്റം ഒഴിപ്പിച്ചു എന്ന അവകാശവാദവുമായി റവന്യു  വകുപ്പ് ഉദ്യോഗസ്ഥര്‍ രംഗത്ത് വന്നത് വിവാദമാകുകയായിരുന്നു. കയ്യേറ്റം ഒഴിപ്പിക്കാതെ തന്നെ ഒഴിപ്പിച്ചു എന്ന് കാട്ടി തഹസില്‍ദാര്‍ (എല്‍.ആര്‍) ഇറക്കിയ പത്രക്കുറിപ്പില്‍ മൂന്ന് കയ്യേറ്റക്കാരുടെ പേരുവിവരം മാത്രമാണ് പറയുന്നത്. 42 പേരില്‍ ബാക്കിയുള്ളവരുടെ കാര്യത്തില്‍ കൃത്യമായ ഉത്തരം നല്‍കാന്‍ ഇപ്പോഴും റവന്യു അധികൃതര്‍ക്കാകുന്നില്ല. ഒരു കയ്യേറ്റക്കാരന്‍റെ ഭൂമി റീസര്‍വ്വേ ചെയ്യുവാന്‍ ആര്‍ഡിഓ ഉത്തരവിട്ടതും പത്രക്കുറിപ്പില്‍സൂചിപ്പിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തും സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സംരക്ഷണസമിതി പ്രസിഡന്‍റ് മോന്‍സി പേരുമാലില്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയതിനു പിന്നാലെയാണ് ഉത്തരവ് പാലിക്കാനാവില്ലെന്ന് കാട്ടി അഡീഷണല്‍ തഹസില്‍ദാര്‍ ആര്‍ഡിഓയ്ക്ക് കത്ത് നല്‍കിയത്. 

നേരത്തെ ഉണ്ടായിരുന്ന അഡീഷണല്‍ തഹസില്‍ദാര്‍ കയ്യേറ്റക്കാരെ വഴിവിട്ടു സഹായിച്ചിരുന്നു എന്ന ആരോപണം ശരിവെച്ചുകൊണ്ട് സംസ്ഥാന ഇന്‍റലിന്‍സ് (സിഐഡി) വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട് പുറത്തുവന്ന പിന്നാലെയാണ്  പേരൂരില്‍ മീനച്ചിലാറിന്‍റെ തീരത്ത് നാല് ബോര്‍ഡുകള്‍ മാത്രം സ്ഥാപിച്ച് റവന്യു ഉദ്യോഗസ്ഥര്‍ തടിതപ്പാന്‍ ശ്രമിച്ചത്. കയ്യേറ്റക്കാരെ ഒഴിപ്പിക്കാതെ 'സര്‍ക്കാര്‍ വക സ്ഥലം' എന്ന ബോര്‍ഡ് വെച്ചത് വാര്‍ത്തയായതിന് പിന്നാലെയാണ് റവന്യു വകുപ്പിന്‍റെതായ പത്രക്കുറിപ്പ് മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നത്. അതേസമയം, അളന്നു തിരിച്ചെടുത്ത ഭൂമി വേലി കെട്ടി തിരിക്കുകയും  കെട്ടിടം, മതില്‍ തുടങ്ങിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അവ സര്‍ക്കാരിലേക്ക് കണ്ടുകെട്ടി വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്താലേ കയ്യേറ്റം ഒഴിപ്പിക്കല്‍ പൂര്‍ണ്ണമാകുകയുള്ളു എന്ന് റവന്യു അധികാരികള്‍ സമ്മതിക്കുന്നുമുണ്ട്. 

കയ്യേറ്റം ഒഴിപ്പിച്ചു എന്നവകാശപ്പെടുന്ന പത്രക്കുറിപ്പില്‍ രണ്ട് പേരുടെ കയ്യേറ്റം ഒഴിപ്പിച്ച് ബോര്‍ഡു വെച്ചെന്നും ഒരാള്‍ സ്വയം ഒഴിഞ്ഞതായുമാണ് പറയുന്നത്. കിണറ്റിന്‍മൂട് തൂക്ക് പാലത്തിനടുത്തുള്ള വ്യക്തി കയ്യേറ്റം ഒഴുപ്പിക്കുന്നതിനെതിരായി ആര്‍ഡിഓയ്ക്ക് നല്‍കിയ അപ്പീല്‍ പ്രകാരം പഴയ സര്‍വ്വേ പ്ലാനും പുതിയ സര്‍വ്വേ പ്ലാനും ബന്ധപ്പെടുത്തി വീണ്ടും സര്‍വ്വേ ചെയ്യാന്‍ ഉത്തരവായതനുസരിച്ച് ഫീല്‍ഡ് അളക്കാന്‍ സര്‍വ്വേയര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും പറയുന്നു. സര്‍വ്വേ ആന്‍റ് ബൗണ്ടറീസ് ആക്ട് സെക്ഷന്‍ 13 പ്രകാരം കയ്യേറ്റവിഷയത്തിലുള്ള അപ്പീലിന്മേല്‍ തീരുമാനം കൈകൊള്ളാനുള്ള അധികാരം ജില്ലാ കളക്ടര്‍ക്കാണെന്നിരിക്കെയാണ് ആര്‍ഡിഓ ഉത്തരവിറക്കിയതെന്ന് റവന്യു ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. ഫോറം സി നോട്ടീസ് ലഭിച്ച് മുപ്പത് ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാനോ തര്‍ക്കമുണ്ടെങ്കില്‍ സ്റ്റേ സമ്പാദിക്കാനോ മിനക്കെടാത്ത വ്യക്തിയുടെ സ്ഥലം ആറ് മാസത്തിനുശേഷം അപ്പീലുണ്ട് എന്ന പേരില്‍ അളക്കാനുള്ള ആര്‍ഡിഓ ഉത്തരവിറക്കിയതിലും ദുരൂഹത നിലനില്‍ക്കുകയാണ്. 



Share this News Now:
  • Google+
Like(s): 251