31 January, 2018 12:58:53 PM


"സമരം എത്തേണ്ടിടത്ത് എത്തി" ; ശ്രീജിത്ത് സമരം അവസാനിപ്പിച്ചു

782-ാം ദിവസമാണ് ശ്രീജിത്ത് സമരം അവസാനിപ്പിച്ചത്



തിരുവനന്തപുരം: സഹോദരന്‍റെ മരണത്തില്‍ നീതി തേടിയുള്ള സമരം ശ്രീജിത്ത് അവസാനിപ്പിച്ചു. പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച ശ്രീജിവിന്‍റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സെക്രട്ടറിയേറ്റിന് മുന്നില്‍ ശ്രീജിത്ത് സമരം നടത്തി വന്നത്. 781 ദിവസം നീണ്ടു നിന്ന സമരമാണ് ശ്രീജിത്ത് അവസാനിപ്പിച്ചത്. ഇന്ന് രാവിലെ സിബിഐ അന്വേഷണ സംഘത്തിനു മുന്നില്‍ മൊഴി നല്‍കിയ ശേഷമാണ് സമരം അവസാനിപ്പിക്കാന്‍ ശ്രീജിത്ത് തീരുമാനിച്ചത്. രാവിലെ സിബിഐ ശ്രീജിത്തിന്‍റെയും അമ്മയുടെയും മൊഴിയെടുത്തിരുന്നു.


സിബിഐ അന്വേഷണം തുടങ്ങിയ സാഹചര്യത്തിലാണ് സമരം അവസാനിപ്പിച്ചതെന്ന് ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. 'സമരം എത്തേണ്ടിടത്ത് എത്തിയിരിക്കുന്നു, ഇനിയും സമരം ചെയ്യേണ്ട ആവശ്യമില്ല' എന്നും ശ്രീജിത്ത് വ്യക്തമാക്കി.സി ബി ഐയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞുഇന്നലെ സമരപ്പന്തലില്‍ എത്തി സി ബി ഐ അന്വേഷണ സംഘം ശ്രീജിത്തിനെ കണ്ടിരുന്നു. 782-ാം ദിവസമാണ് ശ്രീജിത്ത് സമരം അവസാനിപ്പിച്ചിരിക്കുന്നത്.



Share this News Now:
  • Google+
Like(s): 107