31 January, 2018 10:53:37 AM


സാമ്പത്തിക പ്രതിസന്ധി: പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി

സാമൂഹ്യക്ഷേമ പെന്‍ഷനുകളും സുരക്ഷാ പദ്ധതികളും മുടങ്ങുന്നു



തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കി. സാമൂഹ്യക്ഷേമ പെന്‍ഷനുകളും സുരക്ഷാ പദ്ധതികളും മുടങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് എംഎല്‍എ വി.ഡി.സതീശനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.


എന്നാല്‍, സംസ്ഥാനത്ത് വികസന സ്തംഭനമില്ലെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്‍റെ മറുപടി. എല്ലാമേഖലയിലെയും ചെലവ് കൂടിയെന്നും എന്നാല്‍ വരവില്‍ അതുണ്ടായില്ലെന്നും ധനമന്ത്രി പറഞ്ഞു. മന്ത്രിയുടെ മറുപടിയേത്തുടര്‍ന്ന് സ്പീക്കര്‍ അടിന്തരപ്രമേയത്തിനുള്ള അനുമതി നിഷേധിച്ചു.



Share this News Now:
  • Google+
Like(s): 116