Breaking News
സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

31 January, 2018 10:49:38 AM


അമേരിക്കന്‍ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന കുടിയേറ്റം അനുവദിക്കില്ലെന്ന് ട്രംപ്

കുടിയേറ്റം സംബന്ധിച്ച്‌ നിയമനിര്‍മാണം വേണം



വാഷിങ്ടണ്‍: കുടിയേറ്റം സംബന്ധിച്ച്‌ നിയമനിര്‍മാണം വേണമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുടെ സുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന കുടിയേറ്റം ഒരുവിധത്തിലും അനുവദിക്കില്ലെന്നും ട്രംപ് യുഎസ് കോണ്‍ഗ്രസ് സ്റ്റേറ്റ് ഓഫ് യൂണിയനെ അഭിസംബോധന ചെയ്ത് പറഞ്ഞു.


ഒരു വര്‍ഷത്തെ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിക്കൊണ്ടായിരുന്നു ട്രംപിന്‍റെ പ്രസംഗം. കുടിയേറ്റ വിഷയത്തില്‍ തന്‍റെ മുന്‍ നിലപാട് ട്രംപ് ആവര്‍ത്തിച്ചു. കഴിവിനെ അടിസ്ഥാനപ്പെടുത്തിയുള്ള കുടിയേറ്റ പദ്ധതിയിലേയ്ക്ക് മാറേണ്ട സമയമായിരിക്കുന്നു. അമേരിക്കയ്ക്ക് സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന, കഴിവുള്ള, രാജ്യത്തെ ബഹുമാനിക്കുന്ന വിദേശികള്‍ക്കു മാത്രം കുടിയേറ്റം അനുവദിച്ചാല്‍ മതി. അമേരിക്കന്‍ താല്‍പര്യം സംരക്ഷിച്ചുകൊണ്ടുള്ള കുടിയേറ്റം മാത്രമേ അനുവദിക്കാനാകൂ. കുടിയേറിയവര്‍ അവരുടെ ബന്ധുക്കളെ കൂടി കൊണ്ടുവരുന്ന ചെയിന്‍ ഇമിഗ്രേഷന്‍ അനുവദിക്കില്ല. നിയമവിരുദ്ധ കുടിയേറ്റക്കാര്‍ നടത്തിയ കുറ്റകൃത്യങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ട്രംപിന്റെ പ്രസ്താവന.


നിയമാനുസൃതമായി അമേരിക്കയിലേയ്ക്കു കുടിയേറിയ കുടുംബങ്ങളിലെ 18 ലക്ഷം കുട്ടികള്‍ക്ക് പൗരത്വം നല്‍കും. അമേരിക്കയില്‍ 12 വര്‍ഷം അമേരിക്കയില്‍ വിദ്യാഭ്യാസത്തോടെയും നല്ല സ്വഭാവത്തോടെയും തുടരുന്ന വിദേശീയര്‍ക്ക് പൗരത്വം നല്‍കാമെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ സാമ്പത്തിക നില ഭദ്രമാണ്. ചരിത്രത്തിലെ ഏറ്റവും മികച്ച നികുതി പരിഷ്കാരമാണ് ഒരുവര്‍ഷത്തിനിടെ അമേരിക്കയില്‍ നടപ്പാക്കിയതെന്നും ട്രംപ് അവകാശപ്പെട്ടു.



Share this News Now:
  • Google+
Like(s): 110