30 January, 2018 09:03:22 PM


പാ​സ്പോ​ർ​ട്ടി​ന് ര​ണ്ടു നി​റ​ങ്ങ​ളി​ൽ ക​വ​ർ​പേ​ജ്: കേ​ന്ദ്രം പി​ൻ​മാ​റി

ഓ​റ​ഞ്ച് പാ​സ്പോ​ർ​ട്ട് ഇ​ല്ല, അ​വ​സാ​ന പേ​ജും ഇ​ല്ലാ​താ​ക്കി​ല്ല




ദില്ലി: പാ​സ്പോ​ർ​ട്ടി​ന് ര​ണ്ടു വ്യ​ത്യ​സ്ത നി​റ​ങ്ങ​ളി​ൽ ക​വ​ർ​പേ​ജ് ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തി​ൽ​നി​ന്നു കേ​ന്ദ്ര​സ​ർ​ക്കാ​ർ പി​ൻ​മാ​റി. വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​മാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. പാ​സ്പോ​ർ​ട്ടി​ൽ വി​ലാ​സ​മു​ള്ള അ​വ​സാ​ന പേ​ജ് ഒ​ഴി​വാ​ക്കാ​നു​ള്ള തീ​രു​മാ​ന​വും പി​ൻ​വ​ലി​ച്ച​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 

എ​മി​ഗ്രേ​ഷ​ൻ ചെ​ക്കിം​ഗ് ആ​വ​ശ്യ​മു​ള്ള​വ​രു​ടെ പാ​സ്പോ​ർ​ട്ടി​ന്‍റെ ക​വ​ർ​ പേ​ജി​ന് ഓ​റ​ഞ്ച് നി​റ​വും ഇ​താ​വ​ശ്യ​മി​ല്ലാ​ത്ത​വ​രു​ടെ പാ​സ്പോ​ർ​ട്ടി​ന്‍റെ ക​വ​റി​ന് ക​ടും​നീ​ല നി​റ​വും ന​ൽ​കാ​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ഇ​പ്പോ​ൾ ക​ടും​നീ​ല നി​റ​ത്തി​ലു​ള്ള ക​വ​ർ പേ​ജാ​ണ് പാ​സ്പോ​ർ​ട്ടു​ക​ൾ​ക്കു​ള്ള​ത്. പ​ത്താം ക്ലാ​സ് പാ​സാ​കാ​ത്ത​വ​ര​ട​ക്ക​മു​ള്ള​വ​ർ​ക്ക് ഓ​റ​ഞ്ച് നി​റ​മു​ള്ള പാ​സ്പോ​ർ​ട്ട് ഏ​ർ​പ്പെ​ടു​ത്താ​നാ​യി​രു​ന്നു കേ​ന്ദ്ര​നീ​ക്കം. ഇ​തോ​ടൊ​പ്പം കു​ടും​ബ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ അ​വ​സാ​ന പേ​ജ് ഒ​ഴി​വാ​ക്കാ​നും തീ​രു​മാ​നി​ച്ചി​രു​ന്നു.

മെ​ട്രി​ക്കു​ലേ​ഷ​ൻ പാ​സാ​കാ​ത്ത​വ​ർ​ക്ക് ഓ​റ​ഞ്ചു നി​റ​ത്തി​ൽ പാ​സ്പോ​ർ​ട്ട് ന​ൽ​കു​ന്ന​ത് വി​ദേ​ശ​ത്തും സ്വ​ദേ​ശ​ത്തു​മാ​യി ര​ണ്ടു​ ത​രം പൗ​ര​ൻ​മാ​രെ സൃ​ഷ്ട്ടി​ക്കാ​നെ സ​ഹാ​യി​ക്കൂ എ​ന്ന ത​ര​ത്തി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ​നി​ന്നു വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. കൂ​ടാ​തെ പ്ര​വാ​സി​ക​ൾ അ​ഡ്ര​സ് പ്രൂ​ഫാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് പാ​സ്പോ​ർ​ട്ടി​ലെ അ​വ​സാ​ന​ പേ​ജാ​ണ്. ഇ​ത് ഇ​ല്ലാ​താ​ക്കു​ന്ന​തി​നെ​തി​രേ​യും ഏ​റെ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നു.



Share this News Now:
  • Google+
Like(s): 78