30 January, 2018 07:29:45 PM


കേ​ജ​രി​വാ​ളി​ന്‍റെ വ​സ​തി​യി​ൽ വെച്ച് കൈ​യേ​റ്റം ചെയ്തെന്ന പ​രാ​തി​യു​മാ​യി ബി​ജെ​പി

പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കിയത് 5 എ​എ​പി എം​എ​ൽ​എ​മാ​രെ പ്ര​തി​ക​ളാ​ക്കി




ദില്ലി: ദില്ലി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ വ​സ​തി​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​നി​ടെ എ​എ​പി എം​എ​ൽ​എ​മാ​ർ കൈ​യേ​റ്റം ചെ​യ്തെ​ന്ന ആ​രോ​പ​ണു​മാ​യി ബി​ജെ​പി നേ​താ​ക്ക​ൾ. ദില്ലി​യി​ലെ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടു​ന്ന കോ​ർ​പ​റേ​ഷ​ൻ ന​ട​പ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ർ​ച്ച ന​ട​ത്തു​ന്ന​തി​നാ​യി ഒൗ​ദ്യോ​ഗി​ക വ​സ​തി​യി​ൽ കേ​ജ​രി​വാ​ൾ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ല്‍ വെച്ച് കയ്യേറ്റം ചെയ്തെന്ന് കാട്ടി അ​ഞ്ച് എ​എ​പി എം​എ​ൽ​എ​മാ​രെ പ്ര​തി​ക​ളാ​ക്കി ബി​ജെ​പി നേതാക്കള്‍ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. 

എ​ന്നാ​ൽ, ബി​ജെ​പി നേ​താ​ക്ക​ൾ​ക്കു മാ​ധ്യ​മ​ങ്ങ​ളെ ഭ​യ​മാ​ണെ​ന്നും യ​ഥാ​ർ​ഥ വി​ഷ​യ​ത്തി​ൽ​നി​ന്നു ബി​ജെ​പി ഒ​ളി​ച്ചോ​ടു​ക​യാ​ണെ​ന്നും കേ​ജ​രി​വാ​ൾ ആ​രോ​പി​ച്ചു. ഞാ​ൻ അ​വ​ർ​ക്ക് ഇ​രി​പ്പി​ട​ങ്ങ​ളും ല​ഘു​ഭ​ക്ഷ​ണ​വും ഒ​രു​ക്കി​യി​രു​ന്നു. തു​റ​ന്നു സം​സാ​രി​ക്കാ​ൻ അ​വ​സ​ര​വും ന​ൽ​കി. എ​ന്നാ​ൽ യ​ഥാ​ർ​ഥ​ത്തി​ൽ പ്ര​ശ്നം പ​രി​ഹ​രി​ക്ക​പ്പെ​ടാ​ൻ ബി​ജെ​പി ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല - കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു. ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു പൂ​ട്ടാ​നു​ള​ള ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കു​മെ​ന്നും കേ​ജ​രി​വാ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.

തൊ​ട്ടു​പി​ന്നാ​ലെ കേ​ജ​രി​വാ​ളി​നു മ​റു​പ​ടി​യു​മാ​യി ദില്ലി ബി​ജെ​പി അ​ധ്യ​ക്ഷ​ൻ മ​നോ​ജ് തി​വാ​രി രം​ഗ​ത്തെ​ത്തി. കേ​ജ​രി​വാ​ൾ വീ​ട്ടി​ൽ​വി​ളി​ച്ചു​വ​രു​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ഇ​ത് ന​ഗ​ര ന​ക്സ​ൽ പ്ര​വ​ർ​ത്ത​ന​മാ​ണെ​ന്നും തി​വാ​രി ആ​രോ​പി​ച്ചു. മൂ​ന്ന് എം​പി​മാ​രും മൂ​ന്ന് എം​എ​ൽ​എ​മാ​രു​മ​ട​ക്കം എ​ട്ടം​ഗ ബി​ജെ​പി സം​ഘ​മാ​ണ് കേ​ജ​രി​വാ​ളി​ന്‍റെ വ​സ​തി​യി​ൽ യോ​ഗ​ത്തി​നെ​ത്തി​യ​ത്. എ​ന്നാ​ൽ യോ​ഗം ആ​രം​ഭി​ച്ച് മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ഇ​വ​ർ പു​റ​ത്തെ​ത്തി എ​എ​പി എം​എ​ൽ​എ​മാ​ർ​ക്കും മു​ഖ്യ​മ​ന്ത്രി​ക്കു​മെ​തി​രേ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ക​യാ​യി​രു​ന്നു.



Share this News Now:
  • Google+
Like(s): 73