30 January, 2018 07:14:35 PM


ക​ള്ള​പ്പ​ണത്തിന്‍റെ കണക്ക് എത്ര? ധ​ന​മ​ന്ത്രാ​ല​യ​ത്തോ​ട് വി​വ​രാ​വ​കാ​ശ ക​മ്മി​ഷ​ൻ

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഉത്തരം നല്‍കാത്തതിനെ തുടര്‍ന്നാണ് നടപടി




ദില്ലി: നോ​ട്ട് നി​രോ​ധ​ന​ത്തി​നു​ശേ​ഷം പി​ടി​ച്ചെ​ടു​ത്ത ക​ള്ള​പ്പ​ണ​ത്തി​ന്‍റെ ക​ണ​ക്ക് സം​ബ​ന്ധി​ച്ച് കേ​ന്ദ്ര വി​വ​രാ​വ​കാ​ശ ക​മ്മി​ഷ​ൻ ധ​ന​മ​ന്ത്രാ​ല​യ​ത്തോ​ടു റി​പ്പോ​ർ​ട്ട് തേ​ടി. ഒ​രു വ​ർ​ഷം പ​ഴ​ക്ക​മു​ള്ള വി​വ​രാ​വ​കാ​ശ ചോ​ദ്യ​ത്തി​നു മ​റു​പ​ടി ന​ൽ​കാ​നാ​ണ് വി​വ​രാ​വ​കാ​ശ ക​മ്മി​ഷ​ൻ ധ​ന​മ​ന്ത്രാ​ല​യ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. 

2016 ന​വം​ബ​ർ 22ന് ​ഖാ​ലി​ദ് മു​ണ്ട​പ്പ​ള്ളി എ​ന്ന​യാ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത ക​ള്ള​പ്പ​ണ​ത്തി​ന്‍റെ ക​ണ​ക്ക് വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ സ​മീ​പി​ച്ച​ത്. ഇ​തേ​വ​ർ​ഷം ന​വം​ബ​ർ എ​ട്ടി​ന് മോ​ദി സ​ർ​ക്കാ​ർ നോ​ട്ട് നി​രോ​ധ​നം പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ൽ വി​വ​രാ​വ​കാ​ശ പ്ര​കാ​രം അ​നു​ശാ​സി​ക്കു​ന്ന 30 ദി​വ​സ കാ​ല​പ​രി​ധി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഈ ​ചോ​ദ്യ​ത്തോ​ടു പ്ര​തി​ക​രി​ച്ചി​ല്ല. ഇ​തേ​തു​ട​ർ​ന്ന് 2017 ജ​നു​വ​രി 9ന് ​ഖാ​ലി​ദ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ​തി​രേ വി​വ​രാ​വ​കാ​ശ ക​മ്മി​ഷ​നു പ​രാ​തി ന​ൽ​കി.

വി​ഷ​യം റ​വ​ന്യൂ വ​കു​പ്പി​ന് കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു ഇ​തു സം​ബ​ന്ധി​ച്ച നോ​ട്ടീ​സി​ന് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വി​വ​രാ​വ​കാ​ശ ക​മ്മി​ഷ​നു ന​ൽ​കി​യ മ​റു​പ​ടി. ഇ​തി​നു​ശേ​ഷം റ​വ​ന്യൂ വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു ഖാ​ലി​ദ് മു​ണ്ട​പ്പ​ള്ളി​ക്കു മ​റു​പ​ടി ല​ഭി​ച്ചി​ല്ല. വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് മ​റു​പ​ടി വൈ​കി​യ​തി​നു മാ​പ്പു​പ​റ​ഞ്ഞ​തോ​ടെ ഇ​വ​രെ ന​ട​പ​ടി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി മു​ഖ്യ വി​വ​രാ​വ​കാ​ശ ക​മ്മി​ഷ​ണ​ർ ആ​ർ.​കെ.​മാ​ഥു​ർ പ​റ​ഞ്ഞു. 

ഇ​തി​ന്‍റെ തു​ട​ർ​ന​ട​പ​ടി എ​ന്ന നി​ല​യ്ക്കാ​ണ് ധ​ന​മ​ന്ത്രാ​ല​യ​ത്തോ​ട് വി​വ​രാ​വ​കാ​ശ ക​മ്മി​ഷ​ൻ മ​റു​പ​ടി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം, അ​പേ​ക്ഷ​ക​ന്‍റെ ചോ​ദ്യ​ത്തി​ന് 30 ദി​വ​സ​ത്തി​നു​ള്ളി​ൽ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ളോ തൃ​പ്തി​ക​ര​മാ​യ മ​റു​പ​ടി​യോ ന​ൽ​കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ കേ​ന്ദ്ര പൊ​തു​വി​വ​ര ഉ​ദ്യോ​ഗ​സ്ഥ​നു​മേ​ൽ വി​വ​രാ​വ​കാ​ശ ക​മ്മി​ഷ​ൻ പി​ഴ ചു​മത്തേണ്ടതാണ്.



Share this News Now:
  • Google+
Like(s): 26