30 January, 2018 10:42:10 AM


സൗജന്യ ചികിത്സാ പദ്ധതികളിൽ നിന്ന് സ്വകാര്യ ആശുപത്രികൾ പിന്മാറുന്നു

നൂറ് കോടി രൂപയുടെ കുടിശിക ചുണ്ടിക്കാട്ടിയാണ് ആശുപത്രി മാനേജ്മെന്‍റുകളുടെ നീക്കം



തിരുവനന്തപുരം: സർക്കാരിന്‍റെ കാരുണ്യ അടക്കമുള്ള സൗജന്യ ചികിത്സാപദ്ധതികളിൽനിന്ന് സ്വകാര്യ ആശുപത്രികൾ പിന്മാറുന്നു. നൂറ് കോടി രൂപയുടെ കുടിശികയുണ്ടെന്ന് ചുണ്ടിക്കാട്ടിയാണ് ആശുപത്രി മാനേജ്മെന്‍റുകളുടെ നീക്കം. ഏപ്രിൽ ഒന്നു മുതൽ സൗജന്യചികിത്സാ പദ്ധതികൾ നിർത്താനാണ് മാനേജുമെന്‍റുകൾ തീരുമാനിച്ചിരിക്കുന്നത്.



Share this News Now:
  • Google+
Like(s): 206