30 January, 2018 10:34:22 AM


ചെങ്ങന്നൂരിൽ മഞ്ജു വാര്യരെ സിപിഎം സ്ഥാനാർഥിയാക്കില്ലെന്ന്

സിനിമാ താരങ്ങളെ ആരെയും മത്സരിപ്പിക്കാന്‍ ആലോചിക്കുന്നില്ല




ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി സിനിമാ താരങ്ങളെ ആരെയും മത്സരിപ്പിക്കാന്‍ ആലോചിക്കുന്നില്ലെന്ന് സിപിഎം ജില്ലാ നേതൃത്വം. നടി മഞ്ജു വാര്യര്‍ സ്ഥാനാര്‍ഥിയാകുമെന്ന തരത്തിലുള്ള വാർത്തകൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അങ്ങനെ ഒരു പേരും പരിഗണിക്കുന്നില്ലെന്നായിരുന്നു സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍റെ മറുപടി.



Share this News Now:
  • Google+
Like(s): 45