30 January, 2018 09:54:42 AM


റാസൽഖൈമയിൽ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു

കാർ കീഴ്മേൽ മറിഞ്ഞാണ് അപകടമുണ്ടായത്




ദുബായ്: യുഎഇയിലെ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. അതുൽ ഗോപൻ, അർജുൻ വി. തമ്പി എന്നിവരാണ് മരിച്ചത്. കുമളി സ്വദേശി വിനുവിനാണ് പരിക്കേറ്റത്. റാഖ് ഹോട്ടലിലെ ജീവനക്കാരാണ് മരിച്ചതെന്നാണ് വിവരം. ഇവർ‌ സഞ്ചരിച്ചിരുന്ന കാർ കീഴ്മേൽ മറിഞ്ഞാണ് അപകടമുണ്ടായത്.



Share this News Now:
  • Google+
Like(s): 37