30 January, 2018 09:52:50 AM


അണ്ടർ-19: പാക്കിസ്ഥാനെ കെട്ടുകെട്ടിച്ച് ഇന്ത്യ ഫൈനലിൽ

ഫൈനലിൽ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ




ക്രൈസ്റ്റ്ചർച്ച്: പാക്കിസ്ഥാനെ കെട്ടുകെട്ടിച്ച് ഇന്ത്യ അണ്ടർ-19 ലോകകപ്പിന്‍റെ ഫൈനലിൽ കടന്നു. 203 റൺസിന്‍റെ കൂറ്റൻ ജയവുമായാണ് നീലപ്പട ഫൈനലിലേക്ക് കുതിച്ചത്. ഇന്ത്യ മുന്നോട്ട് വച്ച 272 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 69 റൺസിന് എല്ലാവരും പുറത്തായി.


പാക് നിരയിൽ മൂന്ന് പേർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. 18 റൺസ് നേടിയ റോഹൈൽ നസീർ ആണ് പാക്കിസ്ഥാന്‍റെ ടോപ് സ്കോറർ. നാലു വിക്കറ്റ് നേടിയ ഇഷാൻ പൊറേലാണ് പാക് നിരയുടെ നട്ടെല്ലൊടിച്ചത്. ശിവ സിംഗും റിയാൻ പരാഗും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശു​ഭ്മാ​ൻ ഗി​ല്ലി​ന്‍റെ അ​പ​രാ​ജി​ത സെ​ഞ്ചു​റി​യു​ടെ ക​രു​ത്തി​ലാണ് മികച്ച ടോട്ടൽ പടുത്തുയർത്തിയത്. ഗി​ൽ 94 പ​ന്തു​ക​ളി​ൽ 102 റ​ൺ​സ് നേ​ടി പു​റ​ത്താ​കാ​തെ നി​ന്നു.

പാ​ക്കി​സ്ഥാ​ന് വേ​ണ്ടി മു​ഹ​മ്മ​ദ് മൂ​സ നാ​ലും അ​ർ​ഷാ​ദ് ഇ​ക്ബാ​ൽ മൂ​ന്നും ഷ​ഹീ​ൻ അ​ഫ്രി​ദി ഒ​ന്നും വി​ക്ക​റ്റ് നേ​ടി. ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ. ഓ​പ്പ​ണ​ർ​മാ​രാ​യ നാ​യ​ക​ൻ പൃ​ഥ്വി ഷാ​യു​ടെ​യും മ​ഞ്ചോ​ട്ട് ക​ൽ​റ​യു​ടെ​യും കൂ​ട്ടു​കെ​ട്ട് ഇ​ന്ത്യ​യ്ക്കു മി​ക​ച്ച തു​ട​ക്ക​മാ​ണ് സ​മ്മാ​നി​ച്ച​ത്. പൃ​ഥ്വി ഷാ 41 ​റ​ണ്‍​സും മ​ഞ്ചോ​ട്ട് ക​ൽ​റ 47 റ​ണ്‍​സും നേ​ടി പു​റ​ത്താ​യി. മൂ​ന്നാ​മ​നാ​യി ഇ​റ​ങ്ങി​യ ഗി​ൽ പി​ന്നാ​ലെ എ​ത്തി​യ കൂ​ട്ടു​പി​ടി​ച്ച് ഇ​ന്ത്യ​യെ ഭേ​ദ​പ്പെ​ട്ട നി​ല​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. അ​നു​കു​ൽ സു​ധാ​ക​ർ റോ​യ് 33 റ​ൺ​സും ഹ​ർ​വി​ക് ദേ​ശാ​യി 20 റ​ൺ​സും നേ​ടി ഗില്ലിന് പിന്തുണ നൽകി. 



Share this News Now:
  • Google+
Like(s): 153