30 January, 2018 09:38:23 AM


സൂ​പ്പ​ർ ബ്ലൂ​മൂ​ണ്‍: തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ വേ​ലി​യേ​റ്റ മു​ന്ന​റി​യി​പ്പ്

ശനിയാഴ്ച വരെ കടൽക്ഷോഭത്തിനും സാധ്യത



തി​രു​വ​ന​ന്ത​പു​രം: സൂ​പ്പ​ർ ബ്ലൂ​മൂ​ണ്‍ പ്ര​തി​ഭാ​സ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ വേ​ലി​യേ​റ്റ​മു​ണ്ടാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു. ഒ​രു ക​ല​ണ്ട​ർ മാ​സ​ത്തി​ൽ ഉ​ണ്ടാ​കു​ന്ന ര​ണ്ടാ​മ​ത്തെ വെ​ളു​ത്ത വാ​വി​നെ ശാ​സ്ത്ര​ലോ​കം വി​ളി​ക്കു​ന്ന പേ​രാ​ണ് ബ്ലൂ ​മൂ​ണ്‍ എ​ന്ന​ത്. ബ്ലൂ ​മൂ​ണി​ന് ച​ന്ദ്ര​ന്‍റെ നി​റ​വു​മാ​യി ബ​ന്ധ​മൊ​ന്നു​മി​ല്ല.


ബ്ലൂ​മൂ​ണ്‍ ഭൂ​മി​യെ പ്ര​ദ​ക്ഷി​ണം ചെ​യ്യു​ന്ന​ത് 3,54,000 കി​ലോ​മീ​റ്റ​റും 4,10,000 കി​ലോ​മീ​റ്റ​റും ഉ​ള്ള ദീ​ർ​ഘ​വൃ​ത്ത പ​ഥ​ത്തി​ലാ​ണ്. ഓ​രോ മാ​സ​വും ച​ന്ദ്ര​ൻ ഇ​തി​ലൂ​ടെ ക​ട​ന്നു​പോ​കും. ഈ ​ഭ്ര​മ​ണ​ത്തി​നി​ട​യി​ൽ ച​ന്ദ്ര​ൻ ഭൂ​മി​യു​ടെ അ​ടു​ത്തെ​ത്തു​ന്പോ​ൾ അ​ത്യ​പൂ​ർ​വ​മാ​യി വെ​ളു​ത്ത വാ​വ് സം​ഭ​വി​ച്ചാ​ൽ അ​തി​നെ ശാ​സ്ത്ര​ലോ​കം പ​റ​യു​ന്ന പേ​രാ​ണ് സൂ​പ്പ​ർ​മൂ​ണ്‍. ഈ​സ​മ​യം ച​ന്ദ്ര​ന്‍റെ വ​ലു​പ്പം 14 ശ​ത​മാ​നം വ​രെ കൂ​ടു​ത​ലാ​യി ദൃ​ശ്യ​മാ​കും. ബ്ലൂ​മൂ​ണും സൂ​പ്പ​ർ മൂ​ണും പൂ​ർ​ണ​ച​ന്ദ്ര​ഗ്ര​ഹ​ണ​വും ഒ​രു​മി​ച്ച് സം​ഭ​വി​ക്കു​ന്നു​വെ​ന്ന​താ​ണ് 31ന്‍റെ പ്ര​പ​ഞ്ച വി​സ്മ​യ​ത്തി​ന്‍റെ പ്ര​സ​ക്തി. 1866ലാ​ണ് ഇ​ത്ത​ര​മൊ​രു പ്ര​തി​ഭാ​സം മു​ന്പു​ണ്ടാ​യ​ത്.


ഇതിനിടെ, കേരള തീരത്ത് ശനിയാഴ്ച വരെ കടൽക്ഷോഭത്തിന് സാധ്യതയെന്ന് ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തീരപ്രദേശങ്ങളിൽ കടൽക്ഷോഭത്തിന് സാധ്യതയെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പുലർത്തണമെന്നും നിർദേശം നല്‍കിയിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 144