30 January, 2018 09:34:48 AM


ഭക്ഷണം കൂടുതൽ ചോദിച്ചു; ഒന്നാം ക്ലാസുകാരന്‍റെ ദേഹത്ത് കറി ഒഴിച്ചു

ഗുരുതരമായി പൊള്ളലേറ്റ കുട്ടി ആശുപത്രിയിൽ




ഭോപ്പാൽ: മധ്യപ്രദേശിലെ സ്കൂളിൽ ഉച്ചഭക്ഷണത്തോടൊപ്പം കൂടുതൽ കറി ചോദിച്ചതിന് ഒന്നാം ക്ലാസുകാരന്‍റെ ദേഹത്ത് പാചകക്കാരി കറി ഒഴിച്ചു. ദിൻഡോരി ജില്ലയിലെ ഷാപൂർലുദ്ര ഗ്രാമത്തിലെ സ്കൂളിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്. മുഖത്തും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റ കുട്ടി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.



Share this News Now:
  • Google+
Like(s): 173