30 January, 2018 07:56:47 AM


കര്‍ഷകരെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ചത് യുപിഎ സര്‍ക്കാരെന്ന് കെ. എം മാണി

ഇടതുമുന്നണിയോട് പ്രത്യേകിച്ച്‌ സി.പി.എമ്മിനോട് മൃ‌ദു സമീപനം



കോട്ടയം: കര്‍ഷകരെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ചത് യുപിഎ സര്‍ക്കാരാണെന്ന് തുറന്നു പറഞ്ഞ് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ. എം മാണി. കോണ്‍ഗ്രസിനെയും ബി.ജെ.പിയേയും രൂക്ഷമായി വിമര്‍ശിച്ചത് പാര്‍ട്ടി മുഖമാസികയിലാണ്. കേരള കോണ്‍ഗ്രസിന്‍റെ മുഖമാസികയായ 'പ്രതിഛായ'യിലാണ് കോണ്‍ഗ്രസിനെതിരെ രുക്ഷ വിമര്‍ശനം അഴിച്ചുവിട്ടിരിക്കുന്നത്. അതേസമയം, ഇടതുമുന്നണിയോട് പ്രത്യേകിച്ച്‌ സി.പി.എമ്മിനോട് മൃ‌ദു സമീപനം പുലര്‍ത്തിയാണ് പ്രതിഛായ ഈ ലക്കം പുറത്തിറങ്ങിയിരിക്കുന്നത്.


കര്‍ഷകരെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ചത് യു.പി.എ സര്‍ക്കാരിന്‍റെ കാലത്താണ്. ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ വന്നത് കോണ്‍ഗ്രസ് കേരളവും കേന്ദ്രവും ഭരിച്ചപ്പോഴാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായതും യു.പി.എയുടെ ഭരണകാലത്താണ്. മലയോര മേഖലയില്‍ പട്ടയ വിതരണത്തെ ചോദ്യം ചെയ്തത് കോണ്‍ഗ്രസ് നേതാക്കളാണെന്നും പ്രതിഛായയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. അതേസമയം, എ.കെ.ജിക്കൊപ്പം സമരത്തില്‍ പങ്കെടുത്ത കാര്യവും ലേഖനത്തില്‍ അനുസ്മരിച്ചിട്ടുമുണ്ട്.



Share this News Now:
  • Google+
Like(s): 72