Breaking News
സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

30 January, 2018 07:43:07 AM


കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ നല്‍കിയേ തീരൂവെന്ന് ഹൈക്കോടതി

വിരമിച്ച തൊഴിലാളിയുടെ അവകാശമാണ് പെന്‍ഷന്‍



കൊച്ചി: വിരമിച്ച ജീവനക്കാര്‍ക്ക് കെ എസ് ആര്‍ ടി പെന്‍ഷന്‍ നല്‍കിയേ തീരുവെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. വിരമിച്ച തൊഴിലാളിയുടെ അവകാശമാണ് പെന്‍ഷന്‍. കെ എസ് ആര്‍ ടി സിയുടെ സാമ്പത്തിക പ്രതിസന്ധി പെന്‍ഷന്‍ നല്‍കാതിരിക്കാനുള്ള കാരണമല്ല. രക്തവും വിയര്‍പ്പും ഒഴുക്കിയവരാണ് കെ എസ് ആര്‍ ടി സി ജീവനക്കാര്‍. പെന്‍ഷന്‍ നിരാകരിക്കാനോ അനന്തമായി നീട്ടാനോ കൈ എസ് ആര്‍ ടി സിക്ക് അവകാശമില്ലെന്നും ഉത്തരവില്‍ കോടതി പറഞ്ഞു. കെ എസ് ആര്‍ ടി സിയില്‍നിന്ന് വിരമിച്ചവരുടെ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ സംസ്ഥാന സര്‍ക്കാരും കെ എസ് ആര്‍ ടി സിയും വെവ്വേറെ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. സാമ്പത്തിക ബാധ്യതയാണ് പെന്‍ഷന്‍ കൃത്യമായി നല്‍കാന്‍ സാധിക്കാത്തതെന്നായിരുന്നു കെ എസ് ആര്‍ ടി സി സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്.


സര്‍ക്കാരില്‍നിന്ന് ധനസഹായം ലഭിക്കണമെന്നും പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കെ എസ് ആര്‍ ടി സി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി പെന്‍ഷന്‍ നല്‍കാതിരിക്കാനുള്ള കാരണമല്ലെന്ന് കോടതി നിരീക്ഷിച്ചു2002ല്‍ പെന്‍ഷന്‍ വിഷയം ഉയര്‍ന്ന സമയത്ത് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കൃത്യമായ ഒരു നിര്‍ദേശം കെ എസ് ആര്‍ ടി സിക്ക് നല്‍കിയിരുന്നു. ദിവസ വരുമാനത്തിന്റെ 10 ശതമാനം ട്രഷറിയില്‍ ഒരു പ്രത്യേക അക്കൗണ്ടില്‍ അടയ്ക്കണമെന്നായിരുന്നു ഇത്.


ജീവനക്കാര്‍ വിരമിക്കുമ്പോള്‍ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കാനായി വേണം ഈ അക്കൗണ്ടിലെ പണം ഉപയോഗിക്കേണ്ടതെന്നും നിര്‍ദേശത്തിലുണ്ടായിരുന്നു. ആ നിര്‍ദേശം നടപ്പാക്കിയിരുന്നുവെങ്കില്‍ ഇന്ന് ഇത്തരമൊരു പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.



Share this News Now:
  • Google+
Like(s): 113