29 January, 2018 04:56:07 PM


സു​ന​ന്ദയുടെ മ​ര​ണം: സ്വാ​മി​യു​ടെ പൊ​തു​താ​ത്പ​ര്യ​ത്തെ ചോ​ദ്യം ചെ​യ്ത് കോ​ട​തി

കേ​സ് മൂ​ന്നാ​ഴ്ച​യ്ക്ക​കം പ​രി​ഗ​ണി​ക്കും




ദില്ലി: സു​ന​ന്ദ പു​ഷ്ക​റി​ന്‍റെ മ​ര​ണം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി നേ​താ​വ് സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി ന​ൽ​കി​യ ഹ​ർ​ജി നി​ല​നി​ൽ​ക്കു​ന്ന​താ​ണോ​യെ​ന്ന് വ്യ​ക്ത​മാ​ക്കാ​ൻ സു​പ്രീം കോ​ട​തി​യു​ടെ നി​ർ​ദേ​ശം. സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി​യു​ടെ ഹ​ർ​ജി രാ​ഷ്ട്രീ​യ താ​ത്പ​ര്യ​ത്തോ​ടെ​യു​ള്ള​താ​ണെ​ന്നു ദില്ലി ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യ​തു ചൂ​ണ്ടിക്കാ​ട്ടി​യാ​ണ് സു​പ്രീം കോ​ട​തി​യു​ടെ ന​ട​പ​ടി. കേ​സ് മൂ​ന്നാ​ഴ്ച​യ്ക്ക​കം പ​രി​ഗ​ണി​ക്കും. 

കോ​ണ്‍​ഗ്ര​സ് നേ​താ​വ് ശ​ശി ത​രൂ​രി​ന്‍റെ ഭാ​ര്യ സു​ന​ന്ദ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദില്ലി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും നി​രീ​ക്ഷി​ച്ചാ​ണ് സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി​യു​ടെ പൊ​തു​താ​ത്പ​ര്യ​ത്തെ കോ​ട​തി ചോ​ദ്യം ചെ​യ്ത​ത്. സു​ന​ന്ദ​യു​ടെ മ​ര​ണ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത​യു​ണ്ടെന്ന ​സ്വാ​മി​യു​ടെ വാ​ദ​ത്തെ​യും കോ​ട​തി ചോ​ദ്യം ചെ​യ്തു. ഇ​ത്ത​ര​മൊ​രു അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ന്‍റെ സാ​ധു​ത​യും ന്യാ​യ​വും വ്യ​ക്ത​മാ​ക്കാ​നും ജ​സ്റ്റീ​സു​മാ​രാ​യ അ​രു​ണ്‍ മി​ശ്ര, അ​മി​ത​വ റോ​യി എ​ന്നി​വ​രു​ടെ ബെ​ഞ്ച് ആ​വ​ശ്യ​പ്പെ​ട്ടു.



Share this News Now:
  • Google+
Like(s): 63