29 January, 2018 03:52:50 PM


പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ ബ​സ് ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് 24 പേ​ര്‍ മ​രി​ച്ചു

ബ​സ് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ക​നാ​ലി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു



കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ ബ​സ് ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ 24 പേ​ര്‍ മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ര്‍​ഷി​ദാ​ബാ​ദി​ലെ ബ​ലി​ഗ​ഡ് പാ​ലം ക​ട​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ബ​സി​ല്‍ 56 യാ​ത്ര​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ ബ​സ് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ക​നാ​ലി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

നാ​ദി​യ ജി​ല്ല​യി​ലെ ക​രി​പു​രി​ല്‍​നി​ന്നും മൂ​ര്‍​ഷി​ദാ​ബാ​ദ് വ​ഴി മാ​ല്‍​ഡ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. അ​പ​ക​ട സ​മ​യം ഡ്രൈ​വ​ര്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ സം​സാ​രി​ച്ചു​കൊ​ണ്ടാ​ണ് ബ​സ് ഓ​ടി​ച്ചി​രു​ന്ന​തെ​ന്ന് ര​ക്ഷ​പെ​ട്ട യാ​ത്ര​ക്കാ​രി​ലൊ​രാ​ള്‍ പ​റ​യു​ന്നു. 

ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം വൈ​കി​യെ​ന്നാ​രോ​പി​ച്ച്‌ നാ​ട്ടു​കാ​ര്‍ പോ​ലീ​സ് ജീ​പ്പി​നു തീ​യി​ട്ടു. മ​റ്റു ര​ണ്ടു വാ​ഹ​ന​ങ്ങ​ള്‍​ക്കൂ​ടി അ​ഗ്നി​ക്കി​ര​യാ​ക്കി. സം​ഘ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്ന് പോ​ലീ​സ് ക​ണ്ണീ​ര്‍ വാ​ത​ക​വും ലാ​ത്തി​ച്ചാ​ര്‍​ജും ന​ട​ത്തി. അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് മു​ഖ്യ​മ​ന്ത്രി അ​ഞ്ച് ല​ക്ഷം രൂ​പ ധ​ന​സാ​ഹ​യം പ്ര​ഖ്യാ​പി​ച്ചു.



Share this News Now:
  • Google+
Like(s): 35